വിഷുവിനു സദ്യ ഒരുക്കാൻ പച്ചക്കറികൾ നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്ന് ആകാം. കുറച്ചു സമയം ഇതിനായി മാറ്റിവെച്ചാൽ ഗുണവും സ്വാദും ഉള്ള പച്ചക്കറികൾ നമുക്ക് കൃഷി ചെയ്യാം. നല്ല വിത്തുകൾ ഓൺലൈനിൽ കിട്ടും. മഹാ അഗ്രിൻ, ഒരടുക്കള തോട്ടത്തിലേക്ക് വേണ്ട എല്ലാ പച്ചക്കറി വിത്തുകളും എത്തിച്ചു തരുന്നു. പ്രധാനപ്പെട്ട പച്ചക്കറികളായ വെണ്ട, തക്കാളി, പച്ചമുളക്, വെള്ളരി, വഴുതന ഇവയൊക്കെ നമ്മുടെ അടുക്കളത്തോട്ടത്തിൽ നമുക്ക് കൃഷി ചെയ്യാം. നല്ല വിത്തും, കുറച്ചു ശ്രദ്ധയും ഉണ്ടങ്കിൽ വിഷു സദ്യ വിഷരഹിത പച്ചക്കറികൾ കൊണ്ടുണ്ടാക്കാം. വിത്തുകളെ പരിചയപെടാം .
ചുവന്ന വെണ്ട
പോഷക മൂല്യങ്ങൾ ധാരാളം ഉള്ള വെണ്ട വീട്ടിൽ വെച്ചുപിടിപ്പിച്ചാൽ പാചകത്തിനും നമ്മുടെ ആരോഗ്യത്തിനും ഗുണകരമാണ്. പച്ച വെണ്ടയ്ക്കയുടെ ഊർജ്ജസ്വലമായ വകഭേദമാണിത്. സമൃദ്ധമായ പോഷകഗുണത്തിനും ആകർഷകമായ നിറത്തിനും വേറിട്ടുനിൽക്കുന്നു. ഇതിന്റെ വ്യതിരിക്തമായ ചുവപ്പ് നിറം പൂന്തോട്ടങ്ങൾക്കും വിഭവങ്ങൾക്കും ഒരുപോലെ നിറം നൽകുന്നു.രക്ത സമ്മർദ്ദം കുറയ്ക്കാനും , ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇതിലെ ഇരുമ്പിന്റെ അംശം വിളർച്ച തടയുന്നതിൽ സഹായിക്കുന്നു. ചുവന്ന വെണ്ടക്കയിലെ പ്രോട്ടീൻ ഉള്ളടക്കം ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ സ്വാധീനിക്കുന്നു.
തക്കാളി
ഇപ്പോൾ ഏറ്റവും അധികം ഡിമാന്റുള്ള വിത്തിനം. തക്കാളി രണ്ടു തരം. ഒന്ന് തക്കാളി രക്ഷ, അടുത്തത് ns തക്കാളി. വിറ്റാമിനുകളാൽ സമ്പന്നമായ തക്കാളി, കൃഷി ചെയ്യാൻ എളുപ്പമാണ്. തക്കാളി വിവിധ വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നു. വ്യത്യസ്തസീസണുകളോടുള്ള പൊരുത്തപ്പെടൽ അവയെ കൃഷിക്ക് ജനപ്രിയവും പ്രയോജനകരവുമാക്കുന്നു.
പച്ചമുളക്
പച്ചമുളക് നമ്മുടെ പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. വെജിറ്റേറിയൻ കറികളിലും നോൻ വെജിറ്റേറിയൻ കറികളിലും പച്ചമുളക് ഉപയോഗിക്കുന്നുണ്ട്. നല്ല ഒരു മസാല സ്വാദാണ് അവ ചേർക്കുമ്പോൾ കിട്ടുന്നത്. നമ്മുടെ അടുക്കളയിൽ നിത്യവും വേണ്ട ഒന്നാണ് പച്ചമുളക്. പച്ചമുളകിന്റെ നിറം കണ്ണഞ്ചിപ്പിക്കുന്നതാണ്. ഇവ നിങ്ങളുടെ ഭക്ഷണ വിഭവങ്ങൾക്ക് മികച്ച രുചി നൽകും. വഴുതന
വഴുതന
തിളങ്ങുന്ന ചർമ്മവും മൃദുവും മനോഹരവുമായ കയ്പുള്ള ക്രീം നിറത്തിലുള്ള അകത്തളങ്ങളുള്ള വഴുതനയുടെ തനതായ രുചി അറിയാം. നീളമുള്ള പച്ച വഴുതനങ്ങ കൃഷി ചെയ്യുമ്പോൾ, നടീൽ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. പൂന്തോട്ടത്തിൻ്റെ തണലുള്ള ഭാഗങ്ങൾ ഒഴിവാക്കുക, തിരഞ്ഞെടുത്ത സ്ഥലത്ത് ചെടികൾ വളരുന്നതിന് ധാരാളം സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സമുചിതമായ വളർച്ചയ്ക്കും പോഷകസമൃദ്ധമായ പഴങ്ങളുടെ വികാസത്തിനും മതിയായ സൂര്യപ്രകാശം അത്യാവശ്യമാണ്.
സാംബാർ വെള്ളരി
വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കുന്നു, വേനൽക്കാലത്തു ജലാംശം അടങ്ങിയ പച്ചക്കറികൾ കഴിക്കണം, ഈ സമയത്ത് നിങ്ങൾ കുക്കുമ്പർ കഴിക്കണം. ഇത് ശരീരം തണുപ്പിക്കുകയും വേണ്ട പോഷകാഹാരം നൽകുകയും ചെയ്യുന്നു.
കൃഷി നുറുങ്ങുകൾ
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ.മണ്ണ് പരിശോധന നടത്തി, അമ്ലത പരിശോധിക്കണം. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം. ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെഇട്ട് ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റ് , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്.
ഒരു ഗ്രോ ബാഗിൽ രണ്ട് തൈകൾ നടുക, ചാണകം, പച്ചിലവളം സ്ലറി, ചാരം തുടങ്ങിയ വളങ്ങൾ ഉപയോഗിച്ച് ശക്തമായ വളർച്ചയെ സഹായിക്കുക. ചെടികളുടെ ആരോഗ്യം നിലനിർത്തുന്നതിന് കീടങ്ങൾ, രോഗങ്ങൾ, എന്നിവ പതിവായി നിരീക്ഷിക്കുക. സ്ഥിരമായി നനയ്ക്കുക, ഈർപ്പം നിലനിർത്താൻ പുതയിടുക.
മഹാ അഗ്രിൻ
Leave a Reply