നമ്മുടെ അടുക്കളത്തോട്ടത്തിൽ കണി വെള്ളരി കൃഷി ചെയ്യാൻ എളുപ്പമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. വിഷുക്കണിയിൽ പ്രധാനപെട്ട ഇനമാണ് കണി വെള്ളരി, സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി. സാലഡ്, സാംബാർ വെള്ളരി എന്നിങ്ങനെ. സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി മലയാളികളുടെ പ്രിയയിനമാണ്.
ആൻ്റിഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വെള്ളരിയ്ക്കക്കു കഴിയും. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടനയും ടോണും രൂപവും മെച്ചപ്പെടുത്താൻ വെള്ളരിക്കാ സഹായിക്കും. ധാരാളം കുക്കുമ്പർ ഇനങ്ങൾ ലഭ്യമാണ്.
വിത്ത് മുളയ്ക്കുന്നതിൽ മണ്ണ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടവും നല്ല ഡ്രെയിനേജ് സംവിധാനമുള്ളതുമായ (എക്കൽ മണ്ണ്) മണ്ണിൽ കുക്കുമ്പർ വിത്ത് വിതയ്ക്കുന്നതാണ് നല്ലത്.വെള്ളരിത്തോട്ടത്തിന്, നന്നായി തയ്യാറാക്കി കളകളില്ലാത്ത പാടം ആവശ്യമാണ്. ചാക്കിലോ ഗ്രോ ബാഗിലോ ടെറസിൽ കൃഷി ചെയ്യാം.
വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
വിത്തുകൾ പലതരമുണ്ട് . വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വേണം വിത്തുകൾ വാങ്ങാൻ. ഈ രംഗത്ത് പ്രശസ്തമായ മഹാഅഗ്രിൻ വിത്തുകളാണ് തെരെഞ്ഞെടുക്കേണ്ടത്. മഹാഅഗ്രിൻ ഹൈബ്രിഡ് വിത്തുകൾ നല്ല വിളവ് തരും. അവ കീട ബാധയേൽക്കാത്തതും ഏതു കാലാവസ്ഥയിലും വിളവ് തരുന്നവയുമാണ്. ഉയർന്ന ഗുണമേന്മയുള്ള ഇവ ഓൺലൈനിൽ ലഭ്യമാണ്.
കൃഷിരീതി
വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി ഒരുക്കി അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം. എല്ലുപൊടിയോ കമ്പോസ്റ്റോ നല്‍കണം. രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികൾ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത്, രോഗപ്രതിരോധത്തെ സഹായിക്കും. രാവിലെയും വൈകുന്നേരവും വെള്ളം നനച്ചു കൊടുക്കണം. നടീലുകൾ തമ്മിൽ പരസ്പരം 18 മുതൽ 36 ഇഞ്ച് വരെ അകലം വേണം.
പാകി 3-4 ദിവസം കഴിഞ്ഞു വിത്തുകള്‍ മുളയ്ക്കും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള തൈകൾ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടുകൊടുക്കാം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.
കായീച്ചയാണ് വെള്ളരിയുടെ പ്രധാന ശത്രു. കായകള്‍ കടലാസ് ഉപയോഗിച്ചു മൂടുന്നത് കായീച്ചയുടെ ആക്രമണത്തില്‍ നിന്നും വെള്ളരി കായകളെ രക്ഷിക്കാം.
വിളവെടുപ്പ്
വിത്തുകൾ മൃദുവായിരിക്കുമ്പോൾ പറിച്ചെടുക്കണം. പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് നിറം മാറുന്നതിന് മുമ്പ് വെള്ളരി വിളവെടുക്കുന്നതാണ് നല്ലത്.
വിഷുക്കണിക്കുള്ള കണിവെള്ളരി തയ്യാർ.
മഹാഗ്രിൻ്റെ വേനൽക്കാല വിള വിത്തുകൾ ലഭ്യമാണ്. നിങ്ങളുടെ പായ്ക്ക് ഇന്നുതന്നെ റിസർവ് ചെയ്യുക!
Leave a Reply