മാർക്കറ്റിൽ നിന്നും വാങ്ങുന്ന തണ്ണി മത്തൻ കീടനാശിനി ചേർത്തവയായിരിക്കും. എന്നാൽ നാം വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഇവ ഒഴിവാക്കും. ആരോഗ്യത്തിന് മുന്‍ഗണന കൊടുത്തു നല്ല രീതിയിൽ കീടനാശിനികളില്ലാത്ത തണ്ണിമത്തൻ കൃഷി ചെയ്യാം.
വിത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം
വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും. നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുക. അല്ലെങ്കിൽ നമ്മുടെ സമയവും, പ്രയത്നവും പാഴാകും. ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു
തണ്ണി മത്തൻ 2 തരം ഉണ്ട് , ഷുഗർ ബേബിയും ഹൈബ്രിഡും. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ വളരുന്നവയാണ്. നല്ലയിനം വിത്തുകൾ വാങ്ങാൻ ശ്രദ്ധിക്കണം.
എങ്ങനെ കൃഷി ചെയ്യാം
നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കാം. വിത്തുകൾ കുതിർത്തു വേണം നടാൻ.
ആദ്യം വിത്തുകൾ ഒരു ട്രേ യിലോ മറ്റോ പാകി മുളപ്പിച്ചു മൂന്നോ നാലോ ഇല പരിവമാകുമ്പോൾ മാറ്റി നടാം. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം. മണ്ണ് അടിവളങ്ങൾ ചേർത്ത് കുറച്ചു ദിവസം ഇട്ട ശേഷം നടാം. കുഴികൾ തമ്മിലും തടങ്ങൾ തമ്മിലും അകലം വേണം.
ഇടയ്ക്കു ഓരോ ഘട്ടത്തിലും വളപ്രയോഗം നടത്താം. ഫിഷ് അമിനോ ആസിഡ്, സ്യുഡോമോണസ് ഇവ തളിച്ച് കൊടുക്കാം. ബിവേറിയവും ഉപയോഗിക്കാം. നനയ്ക്കുമ്പോൾ ശ്രദ്ധിക്കണം, ഇലകൾ ഒടിഞ്ഞു പോകാതെ നോക്കണം. വള്ളികൾ മണ്ണിൽ പടരാതെ ഓല യിട്ട് കൊടുക്കാം. നല്ല വലുപ്പമുള്ള തണ്ണിമത്തൻ നമ്മുടെ തോട്ടത്തിലും വിളയും.
മഹാഗ്രിൻ വിത്തുകൾ
Leave a Reply