തനതായ കയ്പുള്ള രുചിയും ഗുണങ്ങളുമുള്ള കയ്പക്ക, സാധാരണയായി നമ്മുടെ വീട്ടിലുപയോഗിക്കുന്ന പച്ചനിറത്തിലുള്ള ഒരു പച്ചക്കറിയാണ്. പാവയ്ക്ക മെഴുക്കുപുരട്ടിയും ഒക്കെ തീയലും നല്ല സ്വാദുള്ള കറികളാണ്. പാവയ്ക്ക രുചിയിൽ വ്യത്യസ്തത കാണിക്കുന്നതുപോലെ തന്നെ ഗുണത്തിലും വ്യത്യസ്തത കാണിക്കുന്നു. ഇതിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല.
ഇരുമ്പ് ധാരാളം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും ഇതിലടങ്ങിയിട്ടുണ്ട്. സിങ്ക്, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം എ, ബി, സി, ഇ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും പോഷകങ്ങളും പാവയ്ക്കയിലുണ്ട്. കൂടാതെ, ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആൻറി പാരാസൈറ്റിക് ഗുണങ്ങളുമുണ്ട്. ചർമശുദ്ധിക്കും മുടിയുടെ ആരോഗ്യത്തിനും വിറ്റാമിനുകളാൽ സമ്പുഷ്ടമായ പാവയ്ക്ക ഗുണകരമാണ്. രക്തത്തെ ശുദ്ധീകരിക്കുകയും മെച്ചപ്പെട്ട രക്തചംക്രമണവും മൊത്തത്തിലുള്ള ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ്. കരളിനെ വിഷവിമുക്തമാക്കുന്നു. മുറിവുകൾ വേഗത്തിൽ ഉണങ്ങാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും കയ്പക്ക സഹായിക്കും.
പാവയ്ക്ക നമ്മുടെ വീട്ടിൽ എളുപ്പത്തിൽ കൃഷിചെയ്യാം. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നല്ല കായകൾ കിട്ടും. കൃഷി ചെയ്യാൻ പലരും മടിക്കുന്നതിനു കാരണം കീടബാധ ഉണ്ടാകുന്നു, വിളവ് കിട്ടുന്നില്ല, വിത്തുകൾ മുളച്ചില്ല എന്നൊക്കെ പറഞ്ഞാണ്. ഇതിനൊരു പരിഹാരമാണ് നല്ലയിനം വിത്തുകൾ ഉപയോഗിച്ചുള്ള കൃഷി. നല്ല വിത്തുകൾ കൃഷിയുടെ അടിത്തറയാണ്.
കയ്പക്ക നട്ടുപിടിപ്പിക്കാൻ, നല്ല നീർവാർച്ചയുള്ള മണ്ണുള്ള ഒരു വെയിൽ കൊള്ളുന്ന സ്ഥലം തിരഞ്ഞെടുക്കുക. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ കുതിർത്ത ശേഷം നടുക . മണ്ണിൽ എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്,എം ചാണകപ്പൊടി, കോഴി വളമോ ആട്ടിൻകാഷ്‌ഠമോ ചേർത്തിളക്കി ഒരുക്കി എടുക്കാം.കരിയിലകൾ ചേർക്കുന്നതും നല്ലതാണ്. 1 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക, അവ 12 മുതൽ 18 ഇഞ്ച് അകലത്തിൽ വയ്ക്കുക. സ്ഥിരമായ നനവ്, ശരിയായ പരിചരണം എന്നിവയാൽ, കയ്പേറിയ ചെടികൾ ഏകദേശം 2 മുതൽ 3 മാസം വരെ പുതിയതും പോഷകഗുണമുള്ളതുമായ പഴങ്ങളുടെ സമൃദ്ധമായ വിളവെടുപ്പ് നൽകും. ചെടികള്‍ വളർന്നു വള്ളി വീശിമ്പോള്‍ പന്തല്‍ ഇട്ടു കൊടുക്കണം.ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം . എല്ലാ ദിവസവും ചെടികളെ നിരീക്ഷിക്കാം, കായീച്ച ആണ് പാവലിന്റെ പ്രധാന ശത്രു. കായ ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച് കായീച്ചയില്‍ നിന്നും സംരക്ഷിക്കാം.
മാർക്കറ്റിലെ വിഷമുള്ള പച്ചക്കറികളെ ഒഴിവാക്കി , ഗുണമുള്ള പച്ചക്കറികൾ നമുക്ക് വീട്ടിൽ നടാം. നല്ലൊരു ജീവിത ശൈലി പിന്തുടരാം. കുടുംബം ഒന്നായി ഏർപ്പെടാവുന്ന രസകരമായ പ്രവർത്തിയായി കൃഷിയെമാറ്റാം. കുട്ടികളെയും ഇതിൽ പങ്കെടുപ്പിക്കുമ്പോൾ അവരും ഇലക്ട്രോണിക് മീഡിയകളിൽ സമയം ചിലവഴിക്കുന്നത് കുറയും.
ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി ഓണ്‍ലൈനായി ലഭിക്കും. വേനൽക്കാല പച്ചക്കറി വിത്തുകൾക്കായി മഹാ അഗ്രിനിൽ ഓർഡർ നൽകൂ , നിങ്ങളുടെ അടുക്കളത്തോട്ടം സമൃദ്ധമാക്കൂ.
മഹാഗ്രിൻ ഓൺലൈൻ ഷോപ്പ്
Leave a Reply