മലനിരകളും കോടമഞ്ഞും തടാകവും, എല്ലാം ചേർന്ന വശ്യഭംഗിയുള്ള തേക്കടി കേരളത്തിലെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ്. പ്രകൃതിയുടെ അനുഗ്രഹമുള്ള ഇടുക്കി ജില്ലയിലാണ് സഞ്ചാരികളുടെ വലിയ തിരക്കുള്ള ഈ വിനോദ കേന്ദ്രം. ജൈവ വൈവിധ്യം കൊണ്ടും ഇവിടം ശ്രദ്ധേയമാണ്. വിനോദ സഞ്ചാരികളുടെ താത്പര്യങ്ങൾ നിറവേറ്റുന്ന നിരവധി കാഴ്ചകളുള്ള ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും ആരെയും ആകർഷിക്കും.
കണ്ടാലും കണ്ടാലും മതിവരാത്ത ധാരാളം കാഴ്ചകൾ ഇവിടെയുണ്ട്. ഒരിക്കൽ വന്നവർ വീണ്ടും എത്തുന്നതും അതുകൊണ്ടു തന്നെയാണ്. ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ഇവയാണ്.
പെരിയാർ ടൈഗർ റിസർവ് ഒരു ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടാണ്. കടുവകൾ, ആനകൾ, സാമ്പാർ മാൻ, വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ മക്കാക്ക് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വന്യജീവികളെ ഇവിടെ കാണാം.ബാംബു റാഫ്റ്റിംഗ്, ജംഗിൾ സഫാരി, ഗൈഡഡ് നേച്ചർ വാക്ക് തുടങ്ങിയ വിനോദങ്ങളിലും പങ്കുചേരാം.
പെരിയാർ കടുവാ സങ്കേതത്തിലെ മനോഹരമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് ഗവി. ഇവിടുത്തെ കാഴ്ചകൾ ശാന്തമായ പ്രകൃതിയും കാടും തടാകങ്ങളും വന്യജീവികളുമാണ്. സന്ദർശകർക്ക് ട്രെക്കിംഗ്, പക്ഷി നിരീക്ഷണം, ബോട്ടിംഗ് എന്നിവയിൽ ഏർപ്പെടാം.
പച്ചപ്പ് നിറഞ്ഞ കുന്നുകളുള്ള പുല്ലുമേട് സ്വസ്ഥമായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പറ്റിയയിടമാണ്. പിക്നിക്കിനും പ്രകൃതിയിലൂടെയുള്ള നടത്തത്തിനും അനുയോജ്യമായ സ്ഥലമാണ്.
ആദിവാസി പൈതൃക ഗ്രാമത്തിൽ ചെന്നാൽ ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ജീവിതശൈലി, കല, കരകൗശലവസ്തുക്കൾ എന്നിവയെക്കുറിച്ചുമറിയാം.
പാണ്ടിക്കുഴി പ്രകൃതിസ്‌നേഹികളുടെയും സാഹസികത ഇഷ്ടപ്പെടുന്നവരുടെയും സങ്കേതമാണ്. പച്ചപ്പ് നിറഞ്ഞ കാടും അലയടിക്കുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റപ്പെട്ട ഇവിടെ വിവിധ ട്രക്കിംഗ് പാതകളുമുണ്ട്. ഫോട്ടോഗ്രാഫിക്കും പക്ഷി നിരീക്ഷണത്തിനും പിക്നിക്കിംഗിനും ഇവിടെ സാധ്യതയുണ്ട്.
താമസത്തിന് :- വുഡ്നോട്ട് റിസോർട്ട്
നല്ല രസകരമായ വിനോദയാത്രയിൽ വിശ്രമത്തിനു നല്ല താമസസ്ഥലവുമാവശ്യമാണ്. ഉത്സാഹത്തോടെ യാത്രയ്ക്ക്പോകാനും യാത്രകഴിഞ്ഞുവന്നു റെസ്റ്റെടുക്കാനും നമ്മുടെ വീടുപോലെ ആശ്വാസമേകുന്ന ഒരിടം. അതാണ് തേക്കടിയിലെ വുഡ് നോട്ട് റിസോർട്ട്.
തേക്കടിയുടെ പ്രധാന ഭാഗത്തുതന്നെയുള്ള വുഡ്നോട്ടിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള സ്യുട്ട്, ഡീലക്സ് കിടപ്പുമുറികളും, സ്വിമ്മിങ് പൂളും, ജിനേഷ്യവും, മനസ്സിനും ശരീരത്തിനും ഉണർവേകുന്ന ആയുർവേദ സ്പായും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ കേരളീയവും വിദേശീയവുമായ സ്വാദിഷ്ട വിഭവങ്ങളും സഞ്ചാരികളെ ഇവിടേയ്ക്ക് വീണ്ടും ആകർഷിക്കുന്നു.
Leave a Reply