വെയിലില്ലെങ്കിൽ വിളവില്ല എന്നാണ് ചൊല്ല്, എന്നാൽ മഹാ അഗ്രിൻ ഹൈബ്രിഡ് വിത്തുകൾ എല്ലാകാലത്തും മുളയ്ക്കും. എല്ലാ വിത്തും മുളയ്ക്കും എന്നാണ് മഹാ അഗ്രിൻ വിത്തുകളെക്കുറിച്ച് പറയുന്നത്. കൃഷിയ്ക്ക് തികച്ചും അനുയോജ്യമായ വിത്തുകളാണവ.
നല്ല വിത്തുകൾ കൃഷിക്കാരന് ഗുണകരമാണ്, മഹാ അഗ്രിൻ വിത്തുകൾ എല്ലാത്തരം പച്ചക്കറികൾക്കുമുണ്ട്. ഓണക്കാലത്തു നടാൻ പറ്റിയ ചില വിത്തുകൾ ഇവയാണ്.
പോഷക പ്രദമായ ഭക്ഷണത്തിന് നല്ല പച്ചക്കറികൾ
ചില്ലി ഉജ്വൽ
ചില്ലി ഉജ്വൽ ഇനം സാധാരണയായി കീടങ്ങളോടും വൈറസുകളോടും ശക്തമായി പ്രതിരോധിക്കുന്നവയാണ്, ആരോഗ്യകരവും കൂടുതൽ വിശ്വസനീയവുമായ വിളവെടുപ്പ് ഉറപ്പാക്കുന്നു. ഉജ്വൽ മുളക് മൈക്രോ സെഗ്‌മെന്റ് മുളക് വിഭാഗത്തിൽ മികച്ചതാണ്.80 മുതൽ 90% വരെ വിത്തുകൾ മുളയ്ക്കുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ വിള ഉറപ്പാക്കുന്നു. ഉജ്ജ്വല് വിത്തുകൾക്ക് ദ്രുതഗതിയിലുള്ള പക്വത നിരക്ക് ഉണ്ട്, പറിച്ചുനട്ടതിന് ശേഷം 60-65 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് സാധ്യമാണ്.
പാവയ്ക്ക
പാവയ്ക്കയുടെ ഗുണങ്ങളെപ്പറ്റി അറിയാത്തവരുണ്ടാകില്ല. കയ്‌പയ്‌ക്ക എന്നറിയപ്പെടുന്ന പാവയ്ക്ക പ്രമേഹ രോഗ ശമനത്തിനും, രക്ത സമ്മർദ്ദം കുറയ്ക്കാനും ഫലപ്രദമാണ്. പാവയ്ക്കയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.മെഴുകു പുരട്ടിയൊ, തീയലോ ഒക്കെയായി നമ്മുടെ ഊണുമേശയിൽ എത്തുന്ന പാവയ്ക്ക സ്വാദിലും മുന്നിലാണ്.
ചുരക്ക
ചുരക്ക വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം, കീടബാധ കുറവാണ്. അധിക പരിചരണം വേണ്ട.
ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. അതിനു ശേഷം മണ്ണിൽ നടാം. ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം. പൂവിട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം വിളവെടുക്കാം. കായകൾ പാകമാകുമ്പോൾ തന്നെ പറിക്കണം. മുറ്റി പോകാതെ നോക്കണം. കായകൾ പേപ്പർ കൊണ്ട് മൂട് വയ്ക്കാം, കായീച്ച ശല്യം വരില്ല. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ചാണകപ്പൊടിയോ, മറ്റ് ജൈവ വളങ്ങളോ ചേർക്കാം.
വഴുതന
കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചമുള്ളതാക്കുന്നു , വിളർച്ച തടയുന്നു, ശരീരത്തെ കൊഴുപ്പിൽനിന്നും സംരക്ഷിക്കുന്നു എന്നിങ്ങനെ വിവിധ ഗുണങ്ങൾ ഇതിലുണ്ട്.
Leave a Reply