പച്ചക്കറികളിൽ പ്രധാനപ്പെട്ട ഒന്നാണ് വെണ്ട. വെണ്ട പല തരം ഉണ്ട്, പച്ച നിറത്തിലും ചുവപ്പു നിറത്തിലുമുണ്ട്. വിറ്റാമിൻ കെ, ഫോളേറ്റ്, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും വെണ്ടയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി, സി, കാൽസ്യം, സിങ്ക് എന്നിവയാൽ സമ്പന്നമാണ് വെണ്ട. ഇത് വിളർച്ച നിയന്ത്രിക്കുന്നു. ഗർഭകാലത്ത് കഴിക്കാൻ അനുയോജ്യമായ ഒരു പച്ചക്കറിയാണ്. രക്തത്തിലെ ആർബിസി ഉൽപ്പാദനത്തിനും (വിറ്റാമിൻ ബി9), ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെണ്ട സഹായിക്കുന്നു.
വിജയകരമായ കൃഷിക്ക്, ജൈവവസ്തുക്കളാൽ സമ്പുഷ്ടമായ, അയഞ്ഞ, നല്ല നീർവാർച്ചയുള്ള മണ്ണിൽ വെണ്ട നടണം. വെണ്ട മഴക്കാലത്തും കൃഷിചെയ്യാം. ഉയർത്തിയ തടങ്ങളിൽ, 2 x 2 അടി അകലത്തിൽ ഓരോ സ്ഥലത്തും 2 വിത്തുകൾ നടുക. വിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം.
മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം. മണ്ണ്, കുമ്മായം, ചകിരിച്ചോർ, ചാണകപ്പൊടി, പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട് ഇളക്കി, വെള്ളം ഒഴിച്ച് കുറച്ചു ദിവസം വെച്ച ശേഷം വേണം മുളപ്പിച്ച തൈകൾ നടാൻ. കമ്പോസ്‌റ്റും ചേർക്കാം.
തൈകൾ തമ്മിൽ കുറച്ച് അകലം വേണം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടുകൊടുക്കാം. വെള്ളകെട്ടുണ്ടാകരുത്. വളർച്ചയും സമൃദ്ധമായ കായ്കളും പ്രോത്സാഹിപ്പിക്കുന്നതിന് ഇളം ചെടികളുടെ മുകൾ ഭാഗം നുള്ളുക. പതിവായി വിളവെടുക്കാം , അധികം മുറ്റി പോകുന്നതിനു മുൻപ് വിളവെടുക്കാം.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്.കായ തുരപ്പൻ, തണ്ടു തുരപ്പൻ ഇവയെ നിയന്ത്രിക്കണം. ഇലപ്പുള്ളി രോഗം മൊസൈക് രോഗം ഇവയൊക്കെ വെണ്ടയുടെ ശത്രുക്കളാണ്. കീടബാധയേറ്റ ചെടികളെ നീക്കം ചെയ്യാം, സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം.
മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.
Leave a Reply