വേനൽക്കാലത്തു പച്ചക്കറികൾ നട്ടു പിടിപ്പിക്കാൻ പറ്റിയ സമയമാണ്.അവയ്ക്കു ഈ കാലത്തു നല്ല പരിചരണം കൊടുക്കണം. രണ്ടു നേരവും നനച്ചു കൊടുക്കണം. വേനലിൽ നടാൻ പറ്റിയവയാണ് തക്കാളി, പയർ,ചുരയ്ക്ക, വെള്ളരി, ചീര, വഴുതന, വെണ്ട എന്നിവ.
വേനലിൽ കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്
വേനലിൽ കീടബാധ പൊതുവെ കുറവാണ്. എന്നാൽ വൈറസു ബാധയും ചിലയിനം വണ്ടു കളുടെ ശല്യവും ഉണ്ടാകാറുണ്ട്. കീടങ്ങളെ ചെറുക്കാൻ കെണി ഉപയോഗിക്കാം.
വിത്ത് പാകി കിളുപ്പിച്ചു തൈകളാക്കി നടുന്നതാണ് നല്ലത്. തടങ്ങളിൽ കൃഷി ചെയ്യുന്നത് ഈ കാലത്തു ഫലപ്രദമാണ്. ചെടികൾ തമ്മിൽ അകലം കുറയ്ക്കണം. ചെടികൾക്ക് പുതയിട്ടു കൊടുക്കുന്നത് ചൂട് കുറയ്ക്കും.
ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കണം. ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കണം.
പയർ
മാംസ്യം കൂടുതൽ അടങ്ങിയ ഒരു പച്ചക്കറിയാണ് പയർ. പയർ എല്ലാ കാലാവസ്ഥയിലും കാണാറുണ്ട്. പയറിന്റെ പല തരം ഇനങ്ങൾ ലഭ്യമാണ്. നല്ല വളവും പരിചരണവും കൊടുത്താൽ നല്ല വിളവ് തരും
മികച്ച ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പിന് പ്രധാനമാണ്. വിത്തുകൾ കുതിർത്തു വെച്ചശേഷം നടാം. ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം. തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം.
വിത്തുകൾ 1″ ആഴത്തിൽ, 3-4 ഇഞ്ച് അകലത്തിൽ, ധാരാളം സൂര്യപ്രകാശമുള്ള ഫലഭൂയിഷ്ഠമായ, നല്ല മണ്ണിൽ നടുക. കായ്കൾ നീളവും ഭാരവും വളരുന്നതിനാൽ താങ്ങു കൊടുക്കണം. നടീലിനു ശേഷം ഏകദേശം 60 ദിവസം കഴിഞ്ഞ് വിളവെടുക്കാം.
മണ്ണ് കുമ്മായമിട്ട് ഇളക്കിയിട്ടശേഷം വേണം വിത്തുകൾ നടാൻ. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മണ്ണുമായി ചേർത്തിളക്കി ഗ്രോ ബാഗിൽ നടാം. ജൈവ വളങ്ങൾ ആഴ്ച്ചയിലൊരിക്കൽ നൽകാം. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് ചാണകവുമായി ചേർത്തതിന്റെ തെളി ഒഴിച്ച് കൊടുക്കാം. ചുവടിളക്കി കൊടുത്തു വളം ചേർക്കാം. തലപ്പ് ചെറുതായി നുള്ളി കൊടുത്താൽ വള്ളി വീശാനും പൂവിടാതിരിക്കാനുമുള്ള തടസ്സം മാറിക്കിട്ടും.
വിത്തുകൾ കൃഷിയുടെ വിജയം നിശ്ചയിക്കുന്നു. നല്ല വിത്തുകൾ വേഗത്തിൽ മുളക്കുന്നു. അവയെ കീടബാധയേൽക്കില്ല.
മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
Leave a Reply