പച്ചക്കറികളെ ഈ വേനൽക്കാലത്തു സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഏതെല്ലാം രോഗബാധകൾ ഇവക്കുണ്ടാകുന്നു, അവ എങ്ങനെ നിയന്ത്രിക്കാം എന്നറിഞ്ഞിരിക്കണം. ജൈവ കൃഷിയിൽ നമ്മൾ ശ്ര ദ്ധിക്കേണ്ടത് രാസ വളങ്ങളോ വിഷ് ലിപ്തമായ കീടനാശിനികളോ ഉപയോഗിക്കാതിരിക്കാനാണ്.
ഫംഗസ്, വൈറസ്, ബാക്റ്റീരിയ, നിമാറ്റോയ്ഡ് എന്നിങ്ങനെ പല രോഗങ്ങളും നമ്മുടെ വിളവുകളെ ബാധിക്കാം. മണ്ണിന്റെ പി എച് മൂല്യത്തിലുള്ള വ്യതാസവും, വള ക്കുറവും രോഗബാധയ്ക്ക് ചിലപ്പോൾ കാരണമാകും.
ചെടിയുടെ ഇലകളിൽ മഞ്ഞ, തവിട്ട് നിറവും കൊഴിഞ്ഞു പോകുന്നതും മത്തങ്ങ, കുമ്പളം എന്നിവയുടെ ഇലകളിൽ കാണാറുണ്ട്. പയർ, മത്തങ്ങ, വെള്ളരി, വെണ്ട എന്നിവയിൽ പൂപ്പൽ ഇത് ചെടികളുടെ വളർച്ച മുരടിപ്പിക്കും, ചെടി കേടു വന്നുപോകാനും സാധ്യതയുണ്ട്. വെണ്ട, കുക്കുമ്പർ, ബീൻസ്, തക്കാളി എന്നീ പച്ചക്കറികളിൽ വളർച്ച മുരടിപ്പ്, ചെടി വാടിപ്പോകൽ, വിളവ് കുറയൽ എന്നിവയും കാണാറുണ്ട്.
പരിഹാര മാർഗ്ഗങ്ങൾ
- രോഗബാധയില്ലാത്തതും രോഗ പ്രതിരോധശേഷിയുള്ളതുമായ വിത്തുകൾ തിരഞ്ഞെടുക്കുന്നത് ആരോഗ്യമുള്ള ചെടികൾ ഉണ്ടാകാൻ സഹായിക്കും.
- രോഗം ബാധിച്ച ചെടികളുടെ ഭാഗങ്ങളും ചെടികളുടെ അവശിഷ്ടങ്ങളും തിരിച്ചറിഞ്ഞയുടൻ നീക്കം ചെയ്യുന്നത് രോഗബാധ കുറയ്ക്കാനും മറ്റ് ചെടികളിലേക്ക് രോഗം പടരുന്നത് തടയാനും സഹായിക്കും.
- മണ്ണ് കുമ്മായമിട്ടു വെയിൽ കൊള്ളിക്കുന്നു നല്ലതാണ്. ചെടികളുടെ ഇടയിൽ അകലം സൂക്ഷിക്കുക. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വെച്ചശേഷം നടുക. ശീമക്കൊന്ന പുതയും കീട നിയന്ത്രണത്തിൽ ഫലപ്രദമാണ്
- വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. പുളിപ്പിച്ച കഞ്ഞി വെള്ളം ചെടികളിൽ തളിച്ച് കൊടുക്കാം. നേർപ്പിച്ച സോപ്പുലായനി തളിച്ച് കൊടുക്കാം. ഗോമൂത്രം കാന്താരി മിശ്രിതം ഇലകളിൽ തളിക്കുന്നതും കീടങ്ങളെ ഇല്ലാതാക്കും.
- കാർഡ് ബോഡുകൊണ്ട് മഞ്ഞ കെണി ഉണ്ടാക്കാം. വെള്ളീച്ചകളെയും മറ്റും ഇങ്ങനെ നേരിടാം.
Leave a Reply