ആനക്കൊമ്പൻ വെണ്ട വേനലിൽ നന്നായി വളരും. ധാരാളം പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് വെണ്ട. ആനക്കൊമ്പിന്റെ ആകൃതിയിലുള്ള ഇതു ഒരെണ്ണം തന്നെ കറികൾക്ക് ധാരാളം. നല്ല സ്വാദുള്ള എല്ലാവരും ഇഷ്ടപ്പെടുന്ന വെണ്ട വീട്ടിൽ ഗ്രോ ബാഗിൽ നട്ടു പിടിപ്പിക്കാം.
ഒരു വേനൽക്കാല വിളയാണ് വെണ്ട. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള രുചിയുള്ള പച്ചക്കറിയാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, കാൽസ്യം, പൊട്ടാസ്യം, എന്നിങ്ങനെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണിത്.വേനലിന്റെ ചൂട് ചില പച്ചക്കറികൾക്കു ഗുണകരമാണ്.
വെണ്ട കൃഷി എങ്ങനെ ചെയ്യണം ?
നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രമേ കൃഷിക്കുപയോഗിക്കാവൂ. വേഗത്തിലും ഫലപ്രദമായും മുളയ്ക്കുന്നതിന്, വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. വിത്തുകൾ പോട്ടിങ് മിശ്രിതം നിറച്ച ട്രേയിലോ ഗ്ലാസ്സിലോ നടാം.
വിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം.മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം.
മണൽ കലർന്ന പശിമരാശി, കളിമണ്ണ് കലർന്ന മണ്ണും കൃഷിക്ക് ഉത്തമമാണ്. നല്ല സൂര്യപ്രകാശം കിട്ടുന്നയിടത്തു വേണം വെണ്ട നടാൻ. മണ്ണ് കുമ്മായം, ചകിരിച്ചോർ, ചാണകപ്പൊടി, പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട് ഇളക്കി വെള്ളം ഒഴിച്ച് കുറച്ചു ദിവസം വെച്ച ശേഷം വേണം മുളപ്പിച്ച തൈകൾ നടാൻ. കമ്പോസ്‌റ്റും ചേർക്കാം.
തൈകൾ തമ്മിൽ കുറച്ച് അകലം വേണം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടുകൊടുക്കാം. വെള്ളകെട്ടുണ്ടാകരുത്. വളർച്ചയും സമൃദ്ധമായ കായ്കളും പ്രോത്സാഹിപ്പിക്കുന്നതിന് ഇളം ചെടികളുടെ മുകൾ ഭാഗം നുള്ളുക. പതിവായി വിളവെടുക്കാം , അധികം മുറ്റി പോകുന്നതിനു മുൻപ് വിളവെടുക്കാം.
ചെടികളെ ദിവസവും നിരീക്ഷിക്കണം. സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കണം.ആവശ്യമെങ്കിൽ ജൈവ കീട നിയന്ത്രണ രീതികളോ കീടനാശിനി സോപ്പോ ഉപയോഗിക്കുക. – രോഗങ്ങൾ പടരാതിരിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കുകയും രോഗബാധിതമായ ചെടികൾ ഉടനടി നീക്കം ചെയ്യുകയും ചെയ്യുക.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്.കായ തുരപ്പൻ, തണ്ടു തുരപ്പൻ ഇവയെ നിയന്ത്രിക്കണം. ഇലപ്പുള്ളി രോഗം മൊസൈക് രോഗം ഇവയൊക്കെ വെണ്ടയുടെ ശത്രുക്കളാണ്. കീടബാധയേറ്റ ചെടികളെ നീക്കം ചെയ്യാം, സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം
മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.
Leave a Reply