
തക്കാളി ഇല്ലാതെ വീട്ടമ്മമാർക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ല എന്ന സ്ഥിതിയാണ്. നമ്മുടെ കറികളിലധികവും തക്കാളി ചേർത്തവയാണ്. കൂടാതെ സാലഡുകൾ ഉണ്ടാക്കാനും വേവിക്കാത്ത തക്കാളിയാണ് എടുക്കുന്നത്. ഇതിനൊക്കെ നാം ആശ്രയിക്കുന്നത് പുറമെനിന്നുള്ള പച്ചക്കറികളെയാണ്.
വിപണിയിൽ കാണുന്ന ചുവന്നു തുടുത്ത തക്കാളി, ധാരാളം കീടനാശിനികൾ തളിച്ചശേഷമാണ് നമ്മുടെ കൈയിലെത്തുക. ഇതു മാരകമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട് . നമ്മുടെ വീട്ടുമുറ്റത്തോ, ടെറസിലോ ഇവ നട്ടാൽ പോഷകഗുണമുള്ളതും വിഷമില്ലാത്തതുമായ തക്കാളി കഴിക്കാം
നമുക്ക് നിത്യവും ആവശ്യമായ തക്കാളി കൃഷി ചെയ്താലോ?
അനുയോജ്യമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക: ധാരാളം സൂര്യപ്രകാശമുള്ള ഒരു സ്ഥലം, ദിവസേന 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം. മണ്ണ് നല്ല നീർവാർച്ചയുള്ളതും ജൈവവസ്തുക്കളാൽ സമ്പുഷ്ടവുമാണെന്ന് ഉറപ്പാക്കുക.
തക്കാളി വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വച്ചശേഷം നടാം. ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിക്കുക. കുമ്മായം ചേർത്ത മണ്ണിൽ കൃഷിചെയ്യുന്നത് നല്ലതാണ്. വിത്തുകൾ മുളച്ചശേഷം ഗ്രോ ബാഗിൽ മണ്ണും ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കബോസ്റ്റ് , ചകിരിച്ചോർ എന്നിവ കലർത്തിയ ശേഷം നടാം.
തക്കാളി ചെടികളെ പരിപാലിക്കുമ്പോൾ, ആവശ്യത്തിന് സൂര്യപ്രകാശം, നല്ല നീർവാർച്ചയുള്ള മണ്ണ്, സ്ഥിരമായ ഈർപ്പം എന്നിവ നൽകേണ്ടത് അത്യാവശ്യമാണ്. ചെടികൾക്ക് ചുറ്റും പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും രോഗം തടയാനും സഹായിക്കുന്നു. ചൂടുള്ള താപനിലയിൽ തക്കാളി തഴച്ചുവളരുന്നു. വളരുന്ന സീസണിൽ വളപ്രയോഗം നടത്തുക.
Leave a Reply