അതി ശക്തമായ വേനൽ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ജലാംശം ധാരാളം ഉള്ള പച്ചക്കറികൾ കഴിക്കണം. വെള്ളരി, ചുരയ്ക്ക, കുമ്പളം, തക്കാളി, തുടങ്ങിയ പച്ചക്കറികൾ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കുക്കുമ്പർ വളരെയധികം പോഷകഗുണമുള്ള പച്ചക്കറിയാണ്.
വെള്ളരി കൃഷിചെയ്യുമ്പോൾ വിത്ത് മുളപ്പിക്കുന്നത് മുതൽ നടീൽവരെയും, വളമിടുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിത്തുകൾ വിശ്വസനീയമായ കേന്ദങ്ങളിൽ നിന്ന് മാത്രം വാങ്ങുക. അവ ഓൺലൈനിൽ കിട്ടും. മഹാ അഗ്രിനിൽ നിന്ന് വിത്തുകൾ ലഭ്യമാണ്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വിത്തുകൾ വേഗത്തിൽ വളരുന്നു . ഗ്രോ ബാഗിലോ , പാത്രങ്ങളിലോ നടാം.പുറത്തു നിന്ന് വാങ്ങിക്കുന്ന പച്ചക്കറികളെ അപേക്ഷിച്ചു വീട്ടിൽ കൃഷിചെയ്യുന്നവ ഗുണമേന്മയിലും സ്വാദിലും മുൻപന്തിയിലാണ്. കൃഷിക്കായി കുറച്ചു സമയം ചിലവഴിച്ചാൽ നമുക്ക് നല്ലൊരു അടുക്കളത്തോട്ടം വളർത്തിയെടുക്കാം.
ഗുണങ്ങൾ
നമ്മുടെ വീട്ടിലെ ടെറസിലോ അടുക്കളത്തോട്ടത്തിലോ കൃഷി ചെയ്യാം. ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിയും. ഇത് വിറ്റാമിൻ കെ, മോളിബ്ഡിനം (എംബി) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വെള്ളരിയ്ക്കക്കു കഴിയും. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടനയും ടോണും രൂപവും മെച്ചപ്പെടുത്താൻ വെള്ളരിക്കാ സഹായിക്കും. ധാരാളം കുക്കുമ്പർ ഇനങ്ങൾ ലഭ്യമാണ്.
വെള്ളരി കൃഷിചെയ്യുമ്പോൾ വിത്ത് മുളപ്പിക്കുന്നത് മുതൽ നടീൽവരെയും, വളമിടുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വിത്ത് മുളയ്ക്കുന്നതിൽ മണ്ണ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടവും നല്ല ഡ്രെയിനേജ് സംവിധാനമുള്ളതുമായ (എക്കൽ മണ്ണ്) മണ്ണിൽ കുക്കുമ്പർ വിത്ത് വിതയ്ക്കുന്നതാണ് നല്ലത്.വെള്ളരിത്തോട്ടത്തിന്, നന്നായി തയ്യാറാക്കി കളകളില്ലാത്ത പാടം ആവശ്യമാണ്. വിത്തുകൾ കുതിർത്തു വച്ചതിനുശേഷം നടുക. വിത്തുകൾ ഒരുപാട് ആഴത്തിൽ നടണമെന്നില്ല. ഒരു തടത്തിൽ മൂന്നോ നാലോ വിത്ത് നടാം. ഒരാഴ്‌ചക്കുള്ളിൽ മുളപൊട്ടി തുടങ്ങും. 15 ദിവസത്തോളം ആകുമ്പോൾ മാറ്റി നടാം. മണ്ണിൽ കുമ്മായം ചേർത്ത് കൊടുക്കാം. ജൈവ വളങ്ങൾ ചേർക്കുന്നത് നല്ലതാണ്. കായ് ചീയൽ സാധാരണയായി വെള്ളരിയിൽ കണ്ടു വരാറുണ്ട് , ഇത് തടയാൻ 20 ഗ്രാം സ്യുഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം .
Leave a Reply