വെള്ളരി തന്നെയാണ് വേനൽക്കാല പച്ചക്കറികളിലെ സ്റ്റാർ. ധാരാളം ജലാംശമുള്ളതു കൊണ്ട് കുക്കുംബർ ചൂടുകാലത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. പയർ, വെണ്ട, തക്കാളി, മുളക്, വഴുതന, പാവൽ, പടവലം, ചീര തുടങ്ങി മിക്ക വിളകളും ഇപ്പോൾ നടാം. തണ്ണിമത്തനാണ് മറ്റൊരു പ്രധാന ഇനം. വേനൽക്കാലത്ത് ദാഹം മാറ്റാനും ശരീരത്തിൽ ഈർപ്പം നിലനിർത്താനുമിതു നല്ലതാണ്. നനയ്ക്കാനുള്ള സൗകര്യം മുൻകൂട്ടി കണ്ടാവണം അടുക്കളത്തോട്ടത്തിൽ വേനൽക്കാല പച്ചക്കറി കൃഷികൾ ചെയ്യേണ്ടത്.
സലാഡ് വെള്ളരി അഥവ കുക്കുമ്പർ : വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് സലാഡ് വെള്ളരി അഥവ കുക്കുമ്പർ മിതമായ ചൂടുള്ള കാലാവസ്ഥയാണ് കുക്കുമ്പറിന് നല്ലത്. 40 ഡിഗ്രി സെല്‍ഷ്യസാണ് പരമാവധി താപനില. സലാഡില്‍ ഉപയോഗിക്കാനും വെറുതെ തിന്നാനും യോജിച്ച ഈ പച്ചക്കറി അല്‍പം ശ്രദ്ധിച്ചാല്‍ വളരെ എളുപ്പം തയ്യാറാക്കാം. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ കഴിക്കാന്‍ യോഗ്യമായ പച്ചക്കറിയാണിത് . വെള്ളരിയുടെ കൃഷിരീതിയും പരിചരണങ്ങളും ലൈവ്കേരളഡോട്ട്കോമിനു വേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ ഈ വീഡിയോ കണ്ടുനോക്കു.
വിത്ത് തെരഞ്ഞെടുക്കുമ്പോൾ: – നല്ലയിനം വിത്തുകൾ വേണം നടാൻ ഉപയോഗിക്കേണ്ടത്,വിവധയിനം ഹൈബ്രിഡ് വിത്തുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്, അതുമല്ലെങ്കിൽ മറ്റിനങ്ങളുടെ കലർപ്പില്ലാത്ത, രോഗകീടബാധ ഇല്ലാത്ത വിത്ത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നന്നായി മൂപ്പെത്തിയ വേണം വിത്തായെടുക്കാൻ. വെള്ളരി- കുമ്പളം-എന്നിവയുടെ കായ്കൾ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷമാണ് എടുക്കേണ്ടത്.
നീര്‍വാര്‍ച്ചയുള്ള മണലും മണ്ണുമാണ് കൃഷി ചെയ്യാന്‍ യോജിച്ചത്. വിത്തുകള്‍ തലേദിവസം സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവെച്ചാല്‍ പെട്ടെന്ന് മുളപ്പിക്കാം. മൂന്നോ നാലോ ദിവസം കൊണ്ട് മുളപ്പിക്കാം. തൈകള്‍ നടുന്ന സ്ഥലം കിളച്ച് വെയില്‍ കൊള്ളിക്കണം. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കോ എല്ലുപൊടിയോ ചേര്‍ത്തും അടിവളമായി നല്‍കാം. ദിവസത്തില്‍ രണ്ടു പ്രാവശ്യം നനയ്ക്കണം. ഒന്നര ആഴ്ച ഇടവിട്ട് ചാണകപ്പൊടി ഇട്ടുകൊടുക്കാം.
നേരിട്ടും മുളപ്പിച്ചും പച്ചക്കറി വിത്തുകൾ നടാം. ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന എന്നിവ നേരിട്ട് മണ്ണിൽ നടാം. മറ്റുചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷമാണ് നടേണ്ടത്. വെണ്ട, പയറ്, വെള്ളരി, പാവൽ, പടവലം, താലോരി, മത്തൻ, കുമ്പളം എന്നിവ ഇത്തരത്തിൽ നടേണ്ടവയാണ്. മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകൾ ഇടുന്നത്. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി നനക്കണം, തുള്ളി നനയാണ് നല്ലത്. രണ്ടു നേരം നനയ്ക്കുന്നത് എളുപ്പത്തിൽ മുളയ്ക്കാൻ സഹായിക്കും. മുളച്ചു രണ്ടില പ്രായം കഴിഞ്ഞാൽ പറിച്ചുമാറ്റി വേണ്ട അകലത്തിൽ നടാം. മുളപ്പിച്ച് നടേണ്ട വിത്തുകൾ ഓരോന്നും പുറംതോടിന്റെ കനത്തിനനുസരിച്ച് വെള്ളത്തിൽ കുതിർത്ത് വേണം പാകാൻ. ദിവസേന നനച്ചാൽ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകൾ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ മാറ്റി നടാം.
Leave a Reply