വെള്ളരികൃഷി മഴക്കാലത്തു തുടങ്ങിയാൽ ഓണക്കാലത്തു വിളവെടുക്കാം. ഇത് എളുപ്പത്തിൽ കൃഷി ചെയ്യാം. മാർക്കറ്റിൽ പോയി വാങ്ങാതെ നമ്മുടെ വീട്ടിൽ കൃഷി ചെയ്താൽ ആരോഗ്യം സംരക്ഷിക്കാം. താത്പര്യവും കുറച്ചു ക്ഷമയും ഉണ്ടെങ്കിൽ കൃഷിയിൽ നല്ല വിളവ് കിട്ടും.
മഹാഗ്രിൻ ബ്രാൻഡിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നത് വിജയകരവും ഉൽപ്പാദനക്ഷമവുമായ വിളവെടുപ്പ് ഉറപ്പാക്കുന്നു.
വെള്ളരി പധാനമായും കറികൾക്കുപയോഗിക്കുന്നതു രണ്ടു തരമാണ്. കണി വെള്ളരി, പിന്നെ പച്ചയും വെളുപ്പും കലർന്നതും. പൊതുവെ കേരളത്തിൽ എല്ലാ കാലാവസ്ഥയും ഇതിനു അനുകൂലമാണ്. അടുക്കളതൊടിയിൽ പണ്ടുകാലം തൊട്ടു തന്നെ വെള്ളരി സ്ഥാനം പിടിച്ചിരുന്നു. വെറുതെ കടിച്ചുതിന്നാൻ പോലും വെള്ളരി നല്ലതാണു. സാമ്പാറിലും മോരുകറിയിലും ഒക്കെ വെള്ളരി ഒഴിച്ചു കൂടാൻ പറ്റാത്ത പച്ചക്കറിയാണ്.
എല്ലുകളുടെ ആരോഗ്യത്തെയും, ഇതിലെ നാരുകൾ ദഹനത്തെയും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ക്യാൻസർ പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും വെള്ളരിയ്ക്ക് ഫലപ്രദമാണ്. കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നു വെള്ളരിക്ക, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാനും വെള്ളരിക്ക ഉപകാരപ്പെടുന്നു.
വെള്ളരി നടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
കുക്കുമ്പർ വിത്തുകൾ സാധാരണയായി മൂന്നോ പത്തോ ദിവസത്തിനുള്ളിൽ മുളക്കും, പ്രത്യേകിച്ച് ചൂടുള്ള താപനിലയിൽ. വെള്ളരി വളരാൻ എളുപ്പമാണ്.
അര ഇഞ്ച് ആഴത്തിൽ വിത്ത് നടുക. വിത്തുകള്‍ നടുന്നതിനു മുന്‍പായി സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ചിട്ടുവേണം നടാൻ. മണ്ണ് ഈർപ്പമുള്ളതായിരിക്കണം, നടുന്നതിനു കുറച്ചു ദിവസം മുൻപ് മണ്ണിൽ കുമ്മായമിട്ടു ഒരുക്കിയിടണം. തൈകൾ തമ്മിൽ അകലം വേണം.
മണ്ണ് കിളച്ചു ചാരം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവയിട്ട് വേണം തൈകൾ നടാൻ. ഒരു തടത്തിൽ മൂന്നു തൈകൾ വരെ നടാം. ഗ്രോ ബാഗിലും നടാം. വള്ളികൾ തറയിൽ പടർത്താതെ ഓലയോ മറ്റോ ഇട്ടുകൊടുക്കാം.ഇലപ്പുള്ളി രോഗം, മൊസൈക്ക് രോഗം എന്നിവ വെള്ളരിയെ സാധാരണയായി ബാധിക്കുന്നു. സ്യുഡോമോണാസ് ലായനി, തളിച്ചുകൊടുക്കാം, വേപ്പെണ്ണയും തളിക്കാം.
മികച്ച സ്വാദിനായി വെള്ളരിക്ക ഉറച്ചതും 6-8 ഇഞ്ച് നീളവുമുള്ളപ്പോൾ വിളവെടുക്കുക. മിക്ക വെള്ളരി ഇനങ്ങളുടെയും വിളവെടുപ്പ് സമയം സാധാരണയായി വിത്ത് നടുന്ന തീയതി മുതൽ 50-70 ദിവസങ്ങൾക്കിടയിലാണ്. ഈ ഘട്ടത്തിലാണ് വെള്ളരി വിളവെടുക്കേണ്ടത്.
ഇലപ്പുള്ളി രോഗം, മൊസൈക്ക് രോഗം എന്നിവ വെള്ളരിയെ സാധാരണയായി ബാധിക്കുന്നു. ഇത് തടയാൻ സ്യുഡോമോണസ് ലായനി, തളിച്ചുകൊടുക്കാം, വേപ്പെണ്ണയും തളിക്കാം.
Leave a Reply