മണ്ണും വെള്ളവും മലിനമാകാതെയും രാസ കീടനാശിനികൾ ഒന്നുംഉപയോഗിക്കാതെയും കൃഷി ചെയ്യുന്ന ഭക്ഷ്യ വിളകൾ നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിച്ചും പലതരം പച്ചക്കറികൾ നട്ടും, ജൈവ രീതിയിൽ കൃഷിചെയ്യാം.
വിൽപ്പനയ്ക്കായി കൃഷി ചെയ്യുമ്പോൾ രാസവളങ്ങളും കീടനാശിനികളും മറ്റും ഉപയോഗിക്കാറുണ്ട്. ഇവ കലർന്ന പച്ചക്കറികളും മറ്റും കഴിക്കുമ്പോൾ ഗുണത്തേക്കാൾ ദോഷമാണുണ്ടാവുന്നത്. വലിയ രോഗങ്ങൾ തന്നെ പിടിപെടാം. ഇവിടെയാണ് നമ്മുടെ വീട്ടിലൊരു ജൈവത്തോട്ടം പച്ചക്കറികൾക്കായി ഉണ്ടാകേണ്ടതിന്റെ ആവശ്യകത.
നമ്മുടെ പരിസ്ഥിതിക്ക് ഒരു കേടും കൂടാതെ പലതരം വിളകൾ കൃഷി ചെയ്യാനും, ജൈവ വളങ്ങളും ജൈവ കീട നാശിനികളും ഉപയോഗിക്കാനും നമ്മുടെ വീട്ടു മുറ്റത്തെ കൃഷിയിടത്തിൽ സാധിക്കും. ഒരു ചെറിയ സ്ഥലമാണെങ്കിൽ പോലും ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികൾ നട്ട് വളർത്താം.
ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിച്ചും പലതരം പച്ചക്കറികൾ നട്ടും, ജൈവ രീതിയിൽ കീടങ്ങളെ നശിപ്പിച്ചും വീട്ടിലെ അടുക്കള മാലിന്യത്തിൽ നിന്നും വളങ്ങളുണ്ടാക്കിയും കൃഷി ചെയ്യാം. അത് നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമാകും. കഞ്ഞി വെള്ളവും, പച്ച ചാണകവും , കടലപ്പിണ്ണാക്കും ചേർത്ത് പുളിപ്പിച്ചു , അത് വെള്ളവുമായി നേർപ്പിച്ചു ചെടികളിൽ തളിക്കാം. ചാണകവും ശർക്കരയും, പയറുപൊടിച്ചതും ചേർത്തിളക്കി നേർപ്പിച്ചു തളിക്കാം. കരിയിലകൾ ഉണക്കി പൊടിച്ചു വളമാക്കാം.
വെളുത്തുള്ളി വേപ്പില കഷായം കീടങ്ങൾക്കെതിരെ പ്രയോഗിക്കാം. ഗോമൂത്രം കാന്താരി മുളക് മിശ്രിതം തളിക്കാം, ഇങ്ങനെ കീടങ്ങളെ നശിപ്പിച്ചു കൃഷി ചെയ്യാം.
മഹാഗ്രിൻ വിത്തുകൾ, വിത്ത് ഉൽപ്പാദനത്തിലും വിതരണത്തിലും വൈദഗ്ധ്യം നേടിയതാണ്. ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ തികച്ചും മികച്ച വിത്തുകൾ നിങ്ങൾക്ക് ഓൺലൈനായി വാങ്ങാം.
മഹാഗ്രിൻ വിത്തുകൾ
Leave a Reply