ഒരു കറിയുണ്ടാക്കാൻ ചിന്തിക്കുമ്പോൾ തന്നെ മുറ്റത്തുനിന്ന് പറിച്ചു കൊണ്ടുവരാൻ കഴിഞ്ഞാൽ ഇതിൽപ്പരം സന്തോഷം വേണോ? വീട്ടിൽ വേഗത്തിൽ നട്ട് പിടിപ്പിക്കാൻ പറ്റിയ ചിലയിനം പച്ചക്കറികൾ ഇതാ.
ആരോഗ്യത്തിനു ഗുണകരമായ പച്ചക്കറികൾ ഈ മഴക്കാലത്തു നമ്മുടെ അടുക്കളത്തോട്ടത്തിൽ നട്ടു പിടിപ്പിക്കാം. നമ്മുടെ ഭക്ഷണത്തിൽ അത്യാവശ്യമായും ഉൾപ്പെടുത്തേണ്ട പച്ചക്കറിയിനങ്ങളാണ് പാവയ്ക്കയും , ചുരയ്ക്കയും , വഴുതനയും. ഇവ നമ്മൾ വെച്ച് പിടിപ്പിച്ചാൽ വിഷ രഹിത പച്ചക്കറികൾ കഴിക്കാം എന്ന ഗുണവുമുണ്ട്.
നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.
പാവയ്ക്ക
പാവയ്ക്കയുടെ ഗുണങ്ങളെപ്പറ്റി അറിയാത്തവരുണ്ടാകില്ല. കയ്‌പയ്‌ക്ക എന്നറിയപ്പെടുന്ന പാവയ്ക്ക പ്രമേഹ രോഗ ശമനത്തിനും, രക്ത സമ്മർദ്ദം കുറയ്ക്കാനും ഫലപ്രദമാണ്. പാവയ്ക്കയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.മെഴുകു പുരട്ടിയൊ, തീയലോ ഒക്കെയായി നമ്മുടെ ഊണുമേശയിൽ എത്തുന്ന പാവയ്ക്ക സ്വാദിലും മുന്നിലാണ്.
പാവയ്ക്ക നടുന്നത് എങ്ങനെ? കയ്പക്ക നട്ടുപിടിപ്പിക്കാൻ, നല്ല നീർവാർച്ചയുള്ള മണ്ണുള്ള ഒരു വെയിൽ കൊള്ളുന്ന സ്ഥലം തിരഞ്ഞെടുക്കുക. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ കുതിർത്ത ശേഷം നടുക . മണ്ണിൽ എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്,ചാണകപ്പൊടി, കോഴി വളമോ ആട്ടിൻകാഷ്‌ഠമോ ചേർത്തിളക്കി ഒരുക്കി എടുക്കാം. കരിയിലകൾ ചേർക്കുന്നതും നല്ലതാണ്. 1 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക, അവ 12 മുതൽ 18 ഇഞ്ച് അകലത്തിൽ വയ്ക്കുക. സ്ഥിരമായ നനവ്, ശരിയായ പരിചരണം എന്നിവയാൽ, ചെടികൾ ഏകദേശം 2 മുതൽ 3 മാസം വരെ സമൃദ്ധമായ വിളവെടുപ്പ് നൽകും.
ചുരയ്ക്ക
വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം, കീടബാധ കുറവാണ്. അധിക പരിചരണം വേണ്ട.
ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. അതിനു ശേഷം മണ്ണിൽ നടാം. ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം. പൂവിട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം വിളവെടുക്കാം. കായകൾ പാകമാകുമ്പോൾ തന്നെ പറിക്കണം. മുറ്റി പോകാതെ നോക്കണം. കായകൾ പേപ്പർ കൊണ്ട് മൂട് വയ്ക്കാം, കായീച്ച ശല്യം വരില്ല. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ചാണകപ്പൊടിയോ, മറ്റ് ജൈവ വളങ്ങളോ ചേർക്കാം.
വഴുതന
കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചമുള്ളതാക്കുന്നു , വിളർച്ച തടയുന്നു, ശരീരത്തെ കൊഴുപ്പിൽനിന്നും സംരക്ഷിക്കുന്നു എന്നിങ്ങനെ വിവിധ ഗുണങ്ങൾ ഇതിലുണ്ട്.
മണ്ണിൽ ചികിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ് , ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവചേർത്തു ഇളക്കി വെള്ള നനവുള്ളതാക്കി അതിൽ വേണം ചെടി നടാൻ.വിത്ത് മുളപ്പിച്ചാണ് കൃഷി ചെയ്യേണ്ടത്. വിത്ത് സ്യുഡോമോണോസിൽ മുക്കി വയ്ക്കാം. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം പോട്രേയിലോ ചട്ടിയിലോ നടാം. മുള വന്ന് നാലു ഇല പരുവമാകുമ്പോൾ മാറ്റി നടാം. ആരോഗ്യമുള്ള ചെടികൾ മാത്രം നടുക, ഗ്രോ ബാഗിലും നടാം.
മഹാ അഗ്രിൻ വിത്തുകൾ, ഓൺലൈനായി വാങ്ങാം
Leave a Reply