കൊടും ചൂടിലും നന്നായി വളരുന്ന പച്ചക്കറിയാണ് വഴുതന. ഒരു വഴുതന രണ്ടു വർഷത്തോളം കായ് ഫലം തരുന്നു. അടുക്കള തോട്ടത്തിൽ ഒഴിവാക്കാനാകത്ത പച്ചക്കറിയാണ് വഴുതന. ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. ശരീര ഭാരം കുറയ്ക്കാൻ, ഹ്രദയാരോഗ്യത്തിന് എന്നിങ്ങനെ നമ്മുടെ ശരീരത്തിന് ഗുണകരമായ ഒരു പച്ചക്കറിയാണ് വഴുതന.
ചെടികൾ നടുമ്പോൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി നടാം. മാസത്തിൽ ഒരിക്കൽ സ്യൂഡോമോന്സ് ലായനി ചെടികളിൽ തളിച്ചു കൊടുക്കാം. വെള്ളീച്ച ശല്യം ഇല്ലാതാക്കാൻ പുളിപ്പിച്ച കഞ്ഞി വെള്ളം ഇലകളിൽ തളിച്ചുകൊടുക്കണം. ഇലയുടെ അടിഭാഗത്തും തളിച്ച് കൊടുക്കണം. കീടങ്ങൾ വരാൻ കാത്തിരിക്കാതെ നേരെത്തെ തന്നെ പരിചരണം തുടങ്ങണം.
വിത്ത് നടാനെടുക്കുമ്പോൾ മുതൽ കീട സംരക്ഷണം തുടങ്ങണം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വച്ചിട്ടു മാത്രമേ നടാവൂ. വഴുതനയെബാധിക്കുന്ന കീടമാണ് കായ തുരപ്പനും, തണ്ട് തുരപ്പനും. ഇതു ഇലകളെയും കായയെയും മുകുളങ്ങളെയും നശിപ്പിക്കുന്നു. അവ വികൃതമാക്കുന്നു. ഇവയെ നശിപ്പിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഒഴിച്ചാൽ മതി. അത്പോലെ ഇലകളിൽ കാണുന്ന ചിത്ര കീടങ്ങളെ ഒഴിവാക്കാനും വേപ്പെണ്ണ വെളുത്തുളളി മിശ്രിതം തളിച്ചാൽ മതി. ഇലകളിൽ കാണുന്ന വാട്ടത്തിനും വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചാൽ മതി. വിത്ത് സ്യുഡോമോണോസിൽ മുക്കി വയ്ക്കാം. ചെടികൾ നടുമ്പോൾ ലായനിയിൽ മുക്കി നടാം. മാസത്തിൽ ഒരിക്കൽ സ്യൂഡോമോന്സ് ലായനി ചെടികളിൽ തളിച്ചു കൊടുക്കാം.
Leave a Reply