സാധാരണയായി നമ്മൾ വലിയ പ്രാധാന്യം ഒന്നും കൊടുക്കാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. അതുകൊണ്ട് അവ നമ്മുടെ ഭക്ഷണത്തിൽ അധികം ഉൾപ്പെടുത്താറുമില്ല. എന്നാൽ ഒട്ടും അവഗണിക്കാൻ പറ്റാത്ത ഒരുപാട് ഗുണങ്ങൾ നമുക്ക് തരുന്ന ഒന്നാണ് വഴുതനങ്ങ. നമ്മുടെ വീട്ടിൽ വളരെ ഈസി ആയി ഇവ കൃഷി ചെയ്യാം. അങ്ങനെ വിഷ രഹിത പച്ചക്കറി ഉപയോഗിക്കാനും കഴിയും.
പല നിറത്തിലും പല വലുപ്പത്തിലും വഴുതനങ്ങ കാണാൻ കഴിയും. എല്ലാതരത്തിലുള്ളവയിലും ധാരാളം ഗുണങ്ങളും ഉണ്ട്. ഇതൊരു വേനൽക്കാല വിളയാണ് എന്നാൽ ഇത് എപ്പോഴും കൃഷി ചെയ്യാം.
എങ്ങനെ വഴുതന കൃഷി ചെയ്യാം?
മണ്ണ്, കുമ്മായം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്,ചകിരിപ്പൊടി എന്നിവയിട്ട്ഇളക്കി വയ്ക്കുക. മണ്ണിൽ ഈർപ്പം നിലനിൽക്കണം. വിത്തുകൾ കൃഷിയുടെ അടിസ്ഥാനമാണ്. ഏതെങ്കിലും വിത്തുവാങ്ങി മുളപ്പിച്ചാൽ ഫലമുണ്ടാകില്ല. അതുകൊണ്ട് നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങി ഉപയോഗിക്കാം. മഹാ അഗ്രിൻ വിത്തുകൾ ഗുണനിലവാരമുള്ള വിത്തുകളാണ് , വിശ്വസിക്കാൻ പറ്റിയ വിത്തിനങ്ങളാണ്, നട്ടാൽ നല്ല വിളവെടുക്കാം.
വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഒരു മണിക്കൂർ മുക്കി വയ്ക്കാം. എന്നിട്ട് ട്രേയിലോ ഗ്ലാസ്സിലോ മണ്ണെടുത്തു അതിൽ പാകി മുളപ്പിക്കാം. നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ അവ മുളക്കും. മുളച്ചവ ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. രണ്ടാഴ്ച കൂടുമ്പോൾ വളമായി , മണ്ണ്, ചാരം, ചാണകപ്പൊടി,കമ്പോസ്റ്റ് എന്നിവ ഇട്ടു കൊടുക്കാം, ഇടയ്ക്കിടയ്ക്ക് സ്യുഡോമോണ്സ്
ലായനി തളിച്ചുകൊടുക്കാം. മണ്ണിൽ ട്രൈക്കോഡെര്മ എട്ടു കൊടുക്കുന്നതും നല്ലതാണ്. വെള്ളീച്ച ശല്യം ഒഴിവാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം. കായതുരപ്പൻ , തണ്ടു തുരപ്പൻ ഇവയെ നശിപ്പിക്കാൻ ബിവേറിയാം തളിച്ചുകൊടുക്കാം. വെയിൽ കൊള്ളുന്നിടത്തും, ചോലയിലും ഇവ വളർന്നു കൊള്ളും.
മഹാ അഗ്രിൻ വിത്തുകൾ
Leave a Reply