സാമ്പാറിലും കറികളിലും ചേർക്കുന്ന വഴുതന അത്ഭുത ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ്. പലവലിപ്പത്തിലും നിറത്തിലും സാധാരണയായി വഴുതന കണ്ടു വരാറുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ വഴുതന സഹായിക്കും. ബയോ ആക്റ്റീവ് സംയുക്തങ്ങൾ, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ ഘടകങ്ങൾ ഇത് ഹൃദയത്തിലെ രക്തചംക്രമണത്തെ സഹായിക്കുന്നു.
നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ഇവ കൃഷി ചെയ്യാം. അങ്ങനെ വിഷ രഹിത പച്ചക്കറി ഉപയോഗിക്കാനും കഴിയും. രണ്ടു വർഷം വരെ ഒരു ചെടിയിൽ നിന്നും വിളവെടുക്കാം. വലിയ വള പ്രയോഗം ഒന്നും ആവശ്യമില്ല. കുറച്ചു ശ്രദ്ധയും പരിചരണവും കൊടുത്താൽ വഴുതന നന്നായി ഉണ്ടായിക്കൊള്ളും.
വിത്തുകൾ കൃഷിയുടെ അടിസ്ഥാനമാണ്. ഏതെങ്കിലും വിത്തുവാങ്ങി മുളപ്പിച്ചാൽ ഫലമുണ്ടാകില്ല. അതുകൊണ്ട് നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങി ഉപയോഗിക്കാം. മഹാ അഗ്രിൻ വിത്തുകൾ ഗുണനിലവാരമുള്ള വിത്തുകളാണ് , വിശ്വസിക്കാൻ പറ്റിയ വിത്തിനങ്ങളാണ്, നട്ടാൽ നല്ല വിളവെടുക്കാം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഒരു മണിക്കൂർ മുക്കി വയ്ക്കാം. എന്നിട്ട് ട്രേയിലോ ഗ്ലാസ്സിലോ മണ്ണെടുത്തു അതിൽ പാകി മുളപ്പിക്കാം. നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ അവ മുളക്കും. മുളച്ചവ ഗ്രോ ബാഗിലോ ചട്ടിയിലോ നടാം.മണ്ണ്, കുമ്മായം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്,ചകിരിപ്പൊടി എന്നിവയിട്ട്ഇളക്കി വയ്ക്കുക. മണ്ണിൽ ഈർപ്പം നിലനിൽക്കണം. ആരോഗ്യമുള്ള തൈ നോക്കി നടണം, രണ്ടാഴ്ച കൂടുമ്പോൾ വളമായി , മണ്ണ്, ചാരം, ചാണകപ്പൊടി,കമ്പോസ്റ്റ് എന്നിവ ഇട്ടു കൊടുക്കാം, ഇടയ്ക്കിടയ്ക്ക് സ്യുഡോമോണ്സ് ലായനി തളിച്ചുകൊടുക്കാം.മണ്ണിൽ ട്രൈക്കോഡെര്മ ഇട്ടു കൊടുക്കുന്നതും നല്ലതാണ്.
കീടങ്ങളെ തുരത്താൻ
വെള്ളീച്ച ശല്യം ഒഴിവാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം. കായതുരപ്പൻ , തണ്ടു തുരപ്പൻ ഇവയെ നശിപ്പിക്കാൻ ബിവേറിയാം തളിച്ചുകൊടുക്കാം. വെയിൽ കൊള്ളുന്നിടത്തും, ചോലയിലും ഇവ വളർന്നു കൊള്ളും.മണ്ണ് ഇടയ്ക്കു ഇളക്കി കൊടുക്കണം, വെള്ളം ആവശ്യത്തിന് ഒഴിച്ച് കൊടുക്കണം. വെള്ളം കെട്ടി നിൽക്കാൻ പാടില്ല. പുളിപ്പിച്ച കഞ്ഞി വെള്ളം ഒഴിച്ചുകൊടുക്കുന്നതു നല്ലതാണ്. കേടുവന്ന കമ്പുകൾ കൊതികൊടുത്താൽ പുതിയ നാമ്പുകൾ വളർന്നു വരും
Leave a Reply