വഴുതന വിവിധ ഗുണങ്ങളുള്ള പച്ചക്കറിയാണ്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയുന്ന ഒന്നാണ് വഴുതന. പല നിറത്തിൽ വഴുതനങ്ങ ഉണ്ട്. പച്ച, വയലെറ്റ്, കടും വയലെറ്റ്, വെള്ള എന്നിങ്ങനെ. കാൻസറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനും, ഓർമ്മ ശക്തിയുണ്ടാകാനും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് വഴുതന.
കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചമുള്ളതാക്കുന്നു , വിളർച്ച തടയുന്നു, ശരീരത്തെ കൊഴുപ്പിൽനിന്നും സംരക്ഷിക്കുന്നു എന്നിങ്ങനെ വിവിധ ഗുണങ്ങൾ ഇതിലുണ്ട്.
ഇതിന്റെ പോഷക പ്രധാന്യവും എളുപ്പത്തിലുള്ള കൃഷി രീതിയും മനസ്സിലാക്കി വീട്ടിൽ നിർബന്ധമായും വഴുതന കൃഷി ചെയ്യണം.
വഴുതന ചെടിയെ ബാധിക്കുന്ന കീടങ്ങളും പരിഹാരവും
വിത്ത് നടാനെടുക്കുമ്പോൾ മുതൽ കീട സംരക്ഷണം തുടങ്ങണം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വച്ചിട്ടു മാത്രമേ നടാവൂ. വഴുതനയെബാധിക്കുന്ന കീടമാണ് കായ തുരപ്പനും, തണ്ട് തുരപ്പനും. ഇതു ഇലകളെയും കായയെയും മുകുളങ്ങളെയും നശിപ്പിക്കുന്നു. അവ വികൃതമാക്കുന്നു. ഇവയെ നശിപ്പിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഒഴിച്ചാൽ മതി. അത്പോലെ ഇലകളിൽ കാണുന്ന ചിത്ര കീടങ്ങളെ ഒഴിവാക്കാനും വേപ്പെണ്ണ വെളുത്തുളളി മിശ്രിതം തളിച്ചാൽ മതി. ഇലകളിൽ കാണുന്ന വാട്ടത്തിനും വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചാൽ മതി. വിത്ത് സ്യുഡോമോണോസിൽ മുക്കി വയ്ക്കാം. ചെടികൾ നടുമ്പോൾ ലായനിയിൽ മുക്കി നടാം. മാസത്തിൽ ഒരിക്കൽ സ്യൂഡോമോന്സ് ലായനി ചെടികളിൽ തളിച്ചു കൊടുക്കാം.
വെള്ളീച്ച ശല്യം ഇല്ലാതാക്കാൻ പുളിപ്പിച്ച കഞ്ഞി വെള്ളം ഇലകളിൽ തളിച്ചുകൊടുക്കണം. ഇലയുടെ അടിഭാഗത്തും തളിച്ച് കൊടുക്കണം. കീടങ്ങൾ വരാൻ കാത്തിരിക്കാതെ നേരെത്തെ തന്നെ പരിചരണം തുടങ്ങണം.
വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.
വിത്ത് മുളപ്പിച്ചാണ് കൃഷി ചെയ്യേണ്ടത്. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം പോട്രേയിലോ ചട്ടിയിലോ നടാം. വഴുതന വിവിധ ഗുണങ്ങളുള്ള പച്ചക്കറിയാണ്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയുന്ന ഒന്നാണ് വഴുതന. ചെടികൾ നടുമ്പോൾ ലായനിയിൽ മുക്കി നടാം. മാസത്തിൽ ഒരിക്കൽ സ്യൂഡോമോന്സ് ലായനി ചെടികളിൽ തളിച്ചു കൊടുക്കാം. മുള വന്ന് നാലു ഇല പരുവമാകുമ്പോൾ മാറ്റി നടാം. ആരോഗ്യമുള്ള ചെടികൾ മാത്രം നടുക, ഗ്രോ ബാഗിലും നടാം.
നടാനുള്ള മണ്ണ് പാകപ്പെടുത്തിയെടുക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. മണ്ണിൽ ചികിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ് , ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവചേർത്തു ഇളക്കി വെള്ള നനവുള്ളതാക്കി അതിൽ വേണം ചെടി നടാൻ.
മഹാ അഗ്രിൻ വിത്തുകൾ
Leave a Reply