ആഡംബരം മറ്റൊരു തരത്തിൽ – ഒരു വ്യത്യസ്തമായ അനുഭവം
യാത്ര ഹൈവേയിൽ വച് സുൽത്താൻബത്തേരി കടന്ന് ഒരു ഗ്രാമീണ വഴിയിലേക്ക് തിരിയുന്നു, ഇരുവശത്തും നെൽ വയലുകൾക്കിടയിലൂടെ കാറ്റ് വീശുന്നു, തെങ്ങ്, കവുങ്ങ് മരങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളും പടിഞ്ഞാറ് കുന്നുകളുടെ നിരയും കടന്നുപോകുന്നു. ഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയിൽ പ്രവേശിച്ച് നിങ്ങൾ വയൽ വീട്ടിലെത്തുന്നു.
നിശബ്ദതയെ ഭംഗിച്ചുകൊണ്ട് കിളികളുടെ ചെറുവിളികൾ, ശാന്തമായ കാറ്റിൽ നെല്ലോലകൾ ഒറ്റക്കെട്ടായി നൃത്തം ചെയ്യുന്നു. ‘വയൽ വീട് ‘ എന്ന പേര് നെൽ വയലിലെ ഭവനം എന്നാണ് ഉദ്ദേശിക്കുന്നത്. വയനാട്ടിലെ മുത്തംഗ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വയൽ വീട് ഒരു ഫാം ഹൗസ് റിസോർട്ടാണ്. ഈ റിസോർട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ വശം പ്രകൃതിയോടുള്ള അടുപ്പമാണ്. പ്രകൃതിയുടെ പവിത്രതയെ ശല്യപ്പെടുത്താൻ യാതൊന്നുമില്ല. ചുറ്റും വിശാലമായ നെൽവയലുകളും ചക്രവാളത്തിന് മുകളിൽ ഇടതൂർന്ന വനവും. വയൽ വീട്ടിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത്, അത് നിങ്ങളെ പ്രകൃതിയിലേക്ക് മടക്കി കൊണ്ടുപോകുന്നു എന്നതാണ്. അവിടെ നിങ്ങൾക്ക് വിരസതയൊ ക്ഷീണമോ അനുഭവപ്പെടില്ല.
ആത്മാവിനെ അതിന്റെ ഉറവിടത്തിൽ നിന്ന് വീണ്ടെടുക്കാം ! തിരക്കുകൾ മറന്ന് പച്ചപ്പാടങ്ങളും ഇടതൂർന്ന മരങ്ങളും നിറഞ്ഞ ഒരു പ്ലാന്റേഷൻ ബംഗ്ലാവിൽ ശാന്തതയും അതിനെ മുറിച്ചുകൊണ്ട് പക്ഷികളുടെ കൂജനം. നിശബ്ദതയോടെയും താമസിക്കാൻ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, നിങ്ങൾ ശരിയായ സ്ഥലത്താണ്. സങ്കൽപ്പിക്കാൻ കഴിയാത്ത വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ഊർജ്ജസ്വലമായ വിനോദസഞ്ചാര സംസ്കാരവുമുള്ള വയനാട്ടിലെ വയൽ വീട്ടിലെ മനോഹരമായ പറുദീസ അനുഭവിക്കാം.
പത്ത് ഏക്കർ നെൽത്തോട്ടത്തിനടുത്തായാണ് റിസോർട്, മൂന്ന് വശത്തും വനത്താൽ പൊതിഞ്ഞ കുന്നുകൾ അതിർത്തി ഒരുക്കിയിരിക്കുന്നു, ശാന്തമായ കാറ്റ് മനസ്സിനും ശരീരത്തിനും കുളിമപകരുന്നു. ഒരു സമകാലിക രീതിയിലുള്ള പ്ലാന്റേഷൻ ബംഗാളിവിന്റെ മാതൃകയിലാണ് വയൽ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്, നിശബ്ദതയിൽ പൊതിഞ്ഞ ഒരു കുന്നിൻ ചുവട്ടിലാണ് റിസോർട് ഒരുക്കിയിക്കുന്നത് അതിമനോഹരമായ നാല് സ്യൂട്ടുകളും, ഓരോന്നിനും പ്രത്യേക വരാന്തയും നെൽവയലുകളും അതിനപ്പുറത്തുള്ള വനത്തിലേക്കും നോട്ടമെത്തുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. ചരിഞ്ഞ ടൈൽഡ് മേൽക്കൂരയുള്ള ഒരു ഡൈനിംഗ് ഏരിയ ബംഗ്ലാവിന് സമീപത്തായി സ്ഥിതിചെയ്യുന്നു, ചുറ്റുപാടുകളുടെ മനോഹരമായ കാഴ്ച. ഇവിടെ വിളമ്പുന്ന മിക്കവാറും എല്ലാ ഭക്ഷ്യ വിഭവങ്ങളും ഇവിടത്തെ ജൈവ ഫാമുകളിൽ നിന്നാണ് ലഭിക്കുന്നത്. ചുറ്റിക്കറങ്ങാൻ ധാരാളം സ്ഥലമുണ്ടെന്നതും ശല്യപ്പെടുത്താൻ ആൾക്കൂട്ടങ്ങളില്ലാത്തതും ഒരു കുടുംബത്തിന് ആഹ്‌ളാദം പകരുന്നു. റിസോർട്ടിൽ വൃത്തിയുള്ള ഒരു അടുക്കളയും സഹായത്തിന് സ്റ്റാഫും വിളിപ്പുറത്തുതന്നെ ഉണ്ട്. സമീപത്ത് ഒരു കുളമുണ്ട്, അവിടെ മത്സ്യബന്ധനത്തിനും ഒന്ന് ശ്രമിക്കാം.
നെൽവയലിൽ നിന്ന് നോക്കിയാൽ കാടിന്റെ അതിർത്തികൾ കാണാം. മുത്തംഗ വന്യജീവി സങ്കേതത്തിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, റിസോർട്ട് ജീവനക്കാർ അതിനുള്ള സൗകര്യം ഒരുക്കിത്തരും, ജീപ്പിലായിരിക്കും സവാരി. വിശിഷ്ടമായ ഭക്ഷണവും , സുസജ്ജമായ സൗകര്യങ്ങളും, നെൽവയലുകളെ മറികടന്ന് ഡെക്ക് കസേരകളുള്ള ഒരു സ്വകാര്യ വരാന്തയും, സമൃദ്ധമായ പച്ച വനവും കേരള വാസ്തുവിദ്യയുടെ മനോഹാരിതയിൽ താമസിക്കുക. താമസം ഗംഭീരമാണ് വരൂ വയൽ വീട്ടിലേക്ക് . അത് വ്യത്യസ്തമായ അനുഭവം ആയിരിക്കും മൊത്തത്തിൽ വയൽ വീട്ടിലെ താമസം ഒരു സർപ്രൈസ് ആയിരിക്കും
Leave a Reply