ലൈവ്കേരളക്ക് അഭിമാനമായി അനിറ്റും കർഷക ആവാർഡും – മികച്ച വനിതാ കർഷക അവാർഡ് അനിറ്റ് തോമസിന്.
ലൈവ്കേരള യൂടൂബ് ചാനലിന്റെ അവതാരകയും കർഷകയുമായ ശ്രീമതി അനിറ്റ് തോമസിന് 2021-22 ലെ കുമാരമംഗലം ഗ്രാമ പഞ്ചായത്തിന്റെ മികച്ച വനിതാ കർഷകക്കുള്ള അവാർഡ് ലഭിച്ചിരിക്കുന്നു. ഈ അംഗീകരത്തിൽ ടീം ലൈവ്കേരളക്ക് അതിയായ അഭിമാനമാണുള്ളത് കാരണം അനിറ്റ് തോമസിന്റെ എല്ലാ കാർഷിക വിവരണങ്ങളും ലൈവ്കേരള യൂട്യൂബ് ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്തിരുന്നത്.
സംയോജിതവും സമഗ്രവുമായ കൃഷിരീതികൾ ഇന്നത്തെ പ്രതികൂല പരിതസ്ഥിതിയിൽ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ചുരുങ്ങിയ വിഭവങ്ങളിലും കാലയളവിലും ഫലഭൂയിഷ്ടവും മനോഹരവുമായ കൃഷിരീതികൾ എങ്ങനെ സാധ്യമാക്കാം എന്ന് അനിറ്റ് തോമസ് നമുക്ക് മുന്നിൽ കാട്ടിത്തരുന്നു. വിളകളിലെ വൈവിധ്യം, പരിമിതമായ സ്ഥലത്തു കൂടുതൽ ഉൽപാദനം, ജൈവരീതിയിലുള്ള നാടൻ കൃഷി രീതികൾ, നൂതന സാങ്കേതികരീതികൾ. കൃഷിയോടൊപ്പം കാർഷികോൽപന്നങ്ങളിൽ മൂല്യവർധന വരുത്തി വാണിജ്യ സംരംഭങ്ങളിൽ എങ്ങനെ നേട്ടം കൊയ്യാം….. എന്നിങ്ങനെ ഒരു സാധാരണക്കാരന് ചെയ്യാവുന്നതും അറിഞ്ഞിരിക്കേണ്ടതുമായ എല്ലാം.
അനിറ്റ് തോമസിന് എല്ലാ ആശംസകളും… ഒത്തൊരുമയോടെ ഇനിയും നമുക്ക് കൃഷി ചെയ്യാം മുന്നേറാം മികച്ച നേട്ടങ്ങൾ കൈവരിക്കാം.
Leave a Reply