പച്ചക്കറികടയിൽ പോയാൽ വള്ളിപ്പയർ കാണും, എല്ലാവരും വാങ്ങും, കാരണം തോരനോ, മെഴുക്കുപുരട്ടിയോ ഉണ്ടാക്കാം, വീട്ടിൽ എല്ലാവര്ക്കും ഇഷ്ടവുമാകും, ഗുണവുമുണ്ട്. എന്നാൽ ഇനി അത് വേണ്ട, വിലയ്ക്ക് വാങ്ങുന്ന പച്ചക്കറികളിൽ കീടനാശിനിയുടെ ഉപയോഗം ധാരാളം കാണും, ഇത് പലതരത്തിൽ ശരീരത്തിന് ദോഷം ഉണ്ടാക്കും. ഇതിനൊരു പ്രതിവിധിയുണ്ട്, നല്ല വിത്തുകൾ ഉപയോഗിച്ചു സ്വന്തം നിലയിൽ കൃഷി ചെയ്യുക എന്നത്.
മഹാഗ്രിൻ വിത്തുകൾ ഓൺലൈനിൽ
വിചാരിച്ചാൽ ആർക്കും അവനവനു വേണ്ട പച്ചക്കറികൾ കൃഷി ചെയ്യാം. വീട്ട് മുറ്റത്തെ കുറഞ്ഞ സ്ഥലത്തും നാലോ അഞ്ചോ ഗ്രോ ബാഗുകൾ വെച്ച് കൃഷി ചെയ്യാം. ഇനി വിത്തുകൾ എവിടെ കിട്ടും, കൃഷി ചെയ്യാൻ ഇഷ്ടമാണ് പക്ഷെ നല്ല വിത്തുകൾ എങ്ങിനെ കിട്ടും? എന്നൊന്നും ആരും വിഷമിക്കേണ്ട , ഓൺലൈനിൽ നല്ല ഗുണമേന്മയുള്ള വിത്തുകൾ വീട്ടിലെത്തും. മഹാഗ്രിൻ വിത്തുകൾ ഓൺലൈൻ ആയി എത്തിച്ചു തരും. ഗൂഗിൾ പേ, നെറ്റ് ബാങ്കിങ്, വാട്സാപ്പ് എന്നിവ വഴിയും വിത്തുകൾ വാങ്ങാം. പച്ചക്കറി വിത്തുകളുടെ വലിയ ഒരു ശേഖരം തന്നെ മഹാ ഗ്രിനിൽ ഉണ്ട്.
വള്ളി പയർ ലോല- ഇപ്പോൾ നടാം
പേരു പോലെ തന്നെ ലോലമായ പയർ മണികൾ, ധാരാളം ഉണ്ടാവുകയും ചെയ്യും, ഇതാണ് ഇവയുടെ സവിശേഷത. അടുക്കളത്തോട്ടത്തിൽ ഗ്രോ ബാഗിലോ മണ്ണിൽ തടമുണ്ടാക്കിയോ പയർ നടാം. മാംസ്യം കൂടുതൽ അടങ്ങിയ ഒരു പച്ചക്കറിയാണ് പയർ. ധാരാളം പോഷകഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. എല്ലാ കാലാവസ്ഥയിലും പയർ നടാം.
കൃഷി ഇങ്ങനെ ചെയ്താൽ ഗുണകരമാകും
മികച്ച ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പിന് പ്രധാനമാണ്. വിത്തുകൾ കുതിർത്തു വെച്ചശേഷം നടാം. ചകിരിച്ചോറും മണ്ണും നിറച്ച ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. മണ്ണിലാണെങ്കിൽ നടേണ്ട സ്ഥലത്തു തടം ഒരുക്കണം. തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം. ഗ്രോ ബാഗിൽ ഇനി ട്രേഡ് ചെയ്‌ത മണ്ണ് നിറയ്ക്കാം.
വിത്തുകൾ 1″ ആഴത്തിൽ, 3-4 ഇഞ്ച് അകലത്തിൽ, ധാരാളം സൂര്യപ്രകാശമുള്ള ഫലഭൂയിഷ്ഠമായ, നല്ല മണ്ണിൽ നടുക. കായ്കൾ നീളവും ഭാരവും വളരുന്നതിനാൽ താങ്ങു കൊടുക്കണം. നടീലിനു ശേഷം ഏകദേശം 60 ദിവസം കഴിഞ്ഞ് വിളവെടുക്കാം.
ചെറിയൊരു പരിചരണം
വളവും വെള്ളവും തുടക്കം മുതൽ തന്നെ ചെയ്യണം. ജൈവ വളങ്ങൾ ആഴ്ച്ചയിലൊരിക്കൽ നൽകാം. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് ചാണകവുമായി ചേർതു പുളിപ്പിച്ചു തെളി വെള്ളം ചേർത്ത് ഇവ ഒഴിച്ച് കൊടുക്കാം. ഇടയ്ക്കു ചുവടിളക്കി കൊടുത്തു വളം ചേർക്കാം. തലപ്പ് ചെറുതായി നുള്ളി കൊടുത്താൽ വള്ളി വീശാനും പൂവിടാതിരിക്കാനുമുള്ള തടസ്സം മാറിക്കിട്ടും. വള്ളി വീശുമ്പോൾ പന്തൽ കെട്ടി കൊടുക്കാം.
കീടങ്ങളിൽ നിന്ന് രക്ഷിക്കാം
വെളീച്ച ശല്യം, ഇലചുരുട്ടിപ്പുഴുവിന്റെ ശല്യം, എന്നിവ പയർ കൃഷിയെ ബാധിക്കാറുണ്ട്. ജൈവ കീട നാശിനികൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം. കളകൾ പറിച്ചുകളയണം. സ്യുഡോമോണ്സ് ലായനി വെള്ളത്തിൽ ചേർത്ത് തളിച്ച് കൊടുക്കുന്നത് നല്ലതാണ്. കൃഷി ചെയ്യുന്നിടത്ത് ബന്ദിപ്പൂക്കൾ നടുന്നത് കീടങ്ങളെ തടയാൻ ഫലപ്രദമാണ്. ഇത്തവണ കൃഷിയിൽ വിജയം നിങ്ങൾക്ക് തന്നെ.
Buy Best Vallipayar Lola Online
Leave a Reply