നമ്മുടെ ഭക്ഷണത്തിനു ആവശ്യമായ പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യാം. എല്ലാ വീടുകളിലും ഒരു അടുക്കള തോട്ടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ഇന്ന് വർധിച്ചു വരുന്നു. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികൾ ധാരാളം കീടനാശിനികൾ തളിച്ചുണ്ടാക്കുന്നവയാണ്. വിൽപനക്കായി എത്തുന്ന ഇത്തരം പച്ചക്കറികൾ നമ്മളെ രോഗത്തിനടിമകളാക്കുന്നു. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അവ വരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. അടുക്കളത്തോട്ടങ്ങൾ നമ്മുടെ വീടുകളിൽ വളർത്തേണ്ട സമയം അതിക്രമിച്ചു.
വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് പീച്ചിങ്ങ. ഗുണങ്ങളിലും മുൻപിൽ. പീച്ചിങ്ങ സ്വാദിഷ്‌ഠമാണ്, മൃദുലവും ധാരാളം ജലാംശം ഉള്ളതുമായ പച്ചക്കറിയാണ് ഇത് . ഇതിൽ ധാരാളം വൈറ്റമിനലുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന് എ, സി, ഫോളേറ്റ് ഇവ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കുന്നു. കലോറിയും ഇതിൽ കുറവാണ്, പൊണ്ണത്തടിയ്ക്കു ഇതു കഴിക്കുന്നത് ഗുണം ചെയ്യും. ഫാസ്റ് ഫുഡ് കഴിച്ചും മറ്റും കഴിച്ചു ആരോഗ്യം കേടുവരുത്താതെ പീച്ചിങ്ങ പോലെയുള്ള പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിറുത്താനും സഹായിക്കും.
പീച്ചിങ്ങ കൃഷി ചെയ്യുന്നതെങ്ങനെ?
പീച്ചിങ്ങ നടുന്നതിന്, നല്ല നീർവാർച്ചയുള്ള, ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടമായ എക്കൽ മണ്ണ് തിരഞ്ഞെടുക്കണം. സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.ഗ്രോ ബാഗിലും നടാം. കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം. 1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. വള്ളിയായതിനാൽ ഉറപ്പുള്ള ഒരു താങ്ങു നൽകുക. ശരിയായ നടീലും പരിചരണവും കൊടുത്താൽ , ചൂടുള്ള കാലാവസ്ഥയിലും തഴച്ചുവളരുന്നു, വേനൽക്കാലത്തിന്റെ അവസാനത്തിലോ തണുപ്പുകാലത്തിന്റെ തുടക്കത്തിലോ വിളവെടുപ്പു നടത്താം. വേഗത്തിൽ വിളവെടുപ്പ് നടത്താം, കായകൾ പാകമാകുമ്പോൾ പറിച്ചെടുക്കണം .
മഹാഗ്രിൻ വിത്തുകൾ അസാധാരണമായ ഗുണമേന്മയുള്ളതാണ്, ഉയർന്ന മുളയ്ക്കൽ നിരക്ക് കാണിക്കുന്നു.
Leave a Reply