‘ഏഷ്യയുടെ സ്കോട്ട്ലൻഡ്’ എന്നറിയപ്പെടുന്ന വാഗമൺ 1920-കളിൽ തേയിലത്തോട്ടങ്ങളുടെയും ക്രിസ്ത്യൻ മിഷനറിമാരുടെയും വരവോടെ പ്രശസ്തി നേടി. കുന്നുകളാൽ ചുറ്റപ്പെട്ട വാഗമണിലെ പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, പ്രശസ്തമായ വ്യൂ പോയിന്റായ ‘വി’ ആകൃതിയിലുള്ള തോട് എന്നിവ ഉൾപ്പെടെയുള്ള ഭൂവിഭാഗം അങ്ങനെ ജനശ്രദ്ധ പിടിച്ചു പറ്റി.
“കോടമഞ്ഞിന്റെ രാജ്ഞി” എന്നറിയപ്പെടുന്ന വാഗമൺ, കേരളത്തിലെ ഇടുക്കി ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 1,200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, പുൽമേടുകൾ, പച്ചപ്പ് നിറഞ്ഞ വനങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഇവിടം.
വാഗമണ്ണിലെ ആകർഷണങ്ങൾ
ഇലവീഴാപൂഞ്ചിറ:
മലങ്കര അണക്കെട്ടിന്റെ വിശാലമായ കാഴ്ചകളും മൂന്ന് കുന്നുകൾക്കിടയിൽ ആകർഷകമായ ഭാഗങ്ങളും നമുക്ക് വാഗമണ്ണിൽ കാണാം. പാറക്കെട്ടുകളിലൂടെയുള്ള ജീപ്പ് സവാരി നടത്താം. മഴക്കാലത്ത് ഇത് മനോഹരമായ തടാകമായി മാറുന്നു, ഇവിടെ നിന്നാൽ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും സുന്ദര കാഴ്ച കാണാം.
വാഗമൺ തടാകം:
വാഗമൺ താഴ്‌വരയിൽ മൂന്ന് പച്ചപ്പ് നിറഞ്ഞ കുന്നുകളും ചുറ്റുമുള്ള സ്ഥലങ്ങളും നല്ലൊരു ദൃശ്യമാണ് നമുക്ക് നൽകുന്നത്. ഇത് വാഗമണിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. സമൃദ്ധമായ പച്ചപ്പ്, ചുറ്റിനും പൂക്കൾ, പച്ച പുല്ലിന്റെ പരവതാനിവിരിച്ചതു പോലെ തോന്നും.
കുരിശുമല ആശ്രമം:
കുരിശുമല ആശ്രമം സീറോ-മലങ്കര കത്തോലിക്കാ സഭയുടെ പ്രശസ്തമായ ഒരു ആശ്രമമാണ്, ഇത് 1958-ൽ നിർമ്മിച്ചതാണ്, കുരിശിന്റെ ആകൃതിയിലുള്ള കുന്നിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
തങ്ങൾപാറ:
ഇടുക്കിയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ വാഗമണ്ണിലാണ് ഈ പുണ്യസ്ഥലം സ്ഥിതി ചെയ്യുന്നത്. തങ്ങൾ കുന്നിന് മുകളിലുള്ള പാറക്കൂട്ടം കാണാൻ വളരെ അധികം ആളുകൾ എത്താറുണ്ട്. മുസ്ലീം തീർത്ഥാടകർക്ക് ഇത് വലിയ പ്രാധാന്യമുള്ള സ്ഥലമാണ്. അതേസമയം വാഗമൺ പട്ടണത്തിന്റെ വിശാലമായ കാഴ്ചകളും കാണാം.
പരുന്തുംപാറ:
ഇവിടുത്തെ “സൂയിസൈഡ് പോയിന്റ് ” പേരുകേട്ടതാണ്. വാഗമണ്ണിന് സമീപമുള്ള ഒരു ചെറിയ കുന്നാണ് പരുന്തും പാറ. ട്രെക്കിംഗ് അവസരങ്ങളും ശാന്തവും തണുത്തതുമായ അന്തരീക്ഷമാണിവിടെ.
മുരുകൻ മല:
ട്രക്കിംഗ് വഴി എത്തിച്ചേരാവുന്നതും ആത്മീയമായ അന്തരീക്ഷവുമാണ് ഇവിടുത്തെ പ്രത്യേകത.
ഇടുക്കി ആർച്ച് ഡാം:
ഗ്രാനൈറ്റ് കുന്നുകൾക്കിടയിൽ മനംമയക്കുന്ന കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കമാന ഡാമുകളിലൊന്നാണിത്. റിസർവോയറിലെ ബോട്ടിംഗ് ഒരു ജനപ്രിയ വിനോദമാണ്. അടുത്തുള്ള ചെറുതോണി അണക്കെട്ട് അവിസ്മരണീയമായ സൂര്യോദയവും അസ്തമയ കാഴ്ചകളും നൽകുന്നു. കുളമാവ് അണക്കെട്ട് ബോട്ടിംഗ്, ട്രെക്കിംഗ്, കാഴ്ചകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: വേനൽക്കാലം (മാർച്ച് മുതൽ ജൂൺ വരെ), ശൈത്യകാലം (ഒക്ടോബർ മുതൽ മാർച്ച് വരെ)
യാത്രാ മാർഗ്ഗങ്ങൾ :
1. വിമാനമാർഗ്ഗം: വാഗമണ്ണിൽ നിന്ന് 94.5 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
2. ട്രെയിനിൽ: കോട്ടയം റെയിൽവേ സ്റ്റേഷൻ, വാഗമണ്ണിൽ നിന്ന് 63.9 കിലോമീറ്റർ അകലെയാണ്.
3. റോഡ് മാർഗം: കോട്ടയത്തുനിന്ന് വാഗമണ്ണിലേക്കുള്ള ദൂരം ഏറ്റുമാനൂർ – ഈരാറ്റുപേട്ട – പൂഞ്ഞാർ റോഡ്/ഏറ്റുമാനൂർ – പാലാ – പൂഞ്ഞാർ റോഡ്, എസ്എച്ച് 14 വഴി 63.8 കിലോമീറ്ററാണ്.
എവിടെ താമസിക്കാം: ഫോഗി നോൾസ് റിസോർട്ട് സുഖപ്രദമായ താമസത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ്.
Leave a Reply