വടക്കേ സ്റ്റാൻഡ് തൃശൂരിന്റെ ഹൃദയ ഭാഗത്തുള്ള ബസ് സ്റ്റാൻഡാണ്. നഗരത്തിന്റെ തിരക്കുകളിൽ ആളുകൾക്ക് ഇവിടെ നിന്നും എല്ലാ പ്രധാന സ്ഥലങ്ങളിലെയ്ക്കും പോകാൻ എപ്പോഴും ബസ് സർവീസുണ്ട്. ധാരാളം സന്ദർശകർ സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും തൃശൂരിൽ എത്താറുണ്ട്. അതുകൊണ്ടു തന്നെ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്, ഇതിനൊക്കെ പരിഹാരമാണ് ഈ സ്റ്റാൻഡിൽ നിന്നും നടത്തുന്ന ബസ് സർവീസുകൾ.
ബസ് ബേയിൽ യാത്രക്കാർക്കിറങ്ങാം.ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറികൾ വളരെ ഉപകാരപ്രദമാണ്. യാത്രക്കാർക്കായി വലിയൊരു വെയ്‌റ്റിങ് ഷെഡ്ഡും, വൃത്തിയുള്ള പരിസരവും എടുത്തു പറയേണ്ട കാര്യമാണ്. നഗരത്തിന്റെ പുതിയ ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ വടക്കേ സ്റ്റാൻഡ് ഉപകാരപ്രദമാണ്.
https://www.youtube.com/@golotrip/shorts
Leave a Reply