ആരോഗ്യത്തിനും ഔഷധത്തിനും പറ്റിയ പോഷകഗുണമുള്ള വാളരി പയർ വിത്തുകൾ നടാൻ ഇതാണ് അനുയോജ്യമായ സമയം. നല്ലയിനം വാളരി പയർ വിത്ത് ഇപ്പോൾ തന്നെ വാങ്ങി, കൃഷി തുടങ്ങാം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനിൽ ലഭ്യമാണ്.
പോഷക കലവറയായ വാളരി പയറിന്റെ ഗുണങ്ങൾ ഇവയാണ്. നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫോസ് ഫറ്സ്, പ്രോട്ടീൻ, നാരുകൾ, കാൽസ്യം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിനുകളായ എ, സി എന്നിവയും അമിനോ ആസിഡ്, ഫാറ്റി ആസിഡ് എന്നിവയും ഈ പയറിൽ അടങ്ങിയിരിക്കുന്നു. അലർജി, കാൻസർ, എന്നിവയെ പ്രതിരോധിക്കാനും വാളരി പയറിന് കഴിവുണ്ട്. പ്രമേഹം, ഹൃദ്രോഗം, കരൾ സംബന്ധമായ രോഗമുള്ളവർ എന്നിവരുടെ ഭക്ഷണത്തിൽ വാളരി പയർ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
നീളമുള്ള ഈ പയർ, തോരൻ വയ്ക്കാനും മെഴുക്കുപുരട്ടി ഉണ്ടാക്കാനും ഉപയോഗിക്കാം. നല്ല സ്വാദാണ്.
വിവിധയിനം പച്ചക്കറികൾ നട്ടു പിടിപ്പിക്കാൻ പറ്റിയ കാലാവസ്ഥയാണിപ്പോൾ, എന്നും ഒരേ തരത്തിലുള്ള പച്ചക്കറികൾ മാത്രം കൃഷി ചെയ്യാതെ, പോഷക ഗുണമുള്ള മറ്റു പച്ചക്കറികളും അടുക്കളത്തോട്ടത്തിൽ പരീക്ഷിച്ചു നോക്കാം. ഇത്തരത്തിൽ വളരെ പോഷക ഗുണമുള്ളതും വേഗത്തിൽ വിളവെടുക്കാവുന്നതുമായ ഒരു പച്ചക്കറിയാണ് വാളരിപ്പയർ.
നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ വാളരിപയർ നിർബന്ധമായും നട്ടു പിടിപ്പിക്കണം.എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം ഉണ്ടാകേണ്ടത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്. വിഷരഹിത പച്ചക്കറികൾ കൃഷിചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലിയ്ക്കു ഗുണകരമാണ്. വീടിന്റെ മുറ്റത്തോ, ടെറസിലോ വളരെ ചെറിയ ഒരു ഭാഗത്തു കുറച്ചു ഗ്രോ ബാഗുകൾ ഉപയോഗിച്ച് നല്ല രീതിയിൽ കൃഷി തുടങ്ങാം. പോഷക ഗുണമുള്ള ഭക്ഷണത്തിനും നല്ല മാനസിക ആരോഗ്യത്തിനും കൃഷി സഹായിക്കും. വാളരിപയർ വിത്തുകൾ ഗ്രോ ബാഗിലും മണ്ണിലും നടാം.
Buy Valaripayar seeds
https://mahaagrin.com/products/valaripayar
Leave a Reply