നാടൻ പച്ചക്കറികളുടെ ഗുണത്തെപ്പറ്റി ആളുകൾ മനസ്സിലാക്കി വരുന്നതേയുള്ളൂ. അവ പോഷകഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ്. പണ്ട് ഇവ എല്ലാ വീട്ടിലും കൃഷി ചെയ്തിരുന്നു, പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികൾ പൊതുവെ കുറവായിരുന്നു. അസുഖങ്ങളും കുറവായിരുന്നു. എന്നാൽ ഇന്ന് കീടനാശിനികൾ തളിച്ച അന്യസംസ്ഥാന പച്ചക്കറികൾ വാങ്ങിച്ചുപയോഗിക്കുമ്പോൾ നമ്മുടെ ആരോഗ്യം മോശമാകുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ല.
വീട്ടിലൊരു അടുക്കളതോട്ടമുണ്ടാക്കി കുറച്ചു നാടൻ പച്ചക്കറി വിത്തുകൾ വാങ്ങി കൃഷി തുടങ്ങാൻ ഇനി ഒട്ടും താമസിക്കരുത്. വിത്തുകളെപ്പറ്റി വിഷമിക്കേണ്ട, നല്ല വിത്തുകൾ മാത്രം വിതരണം ചെയുന്ന കൃഷിയോട് താത്പര്യമുള്ള മഹാ ഗ്രിൻ വിത്തുകൾ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരും. ഓൺലൈനായി വിത്തുകൾ വാങ്ങാം.
ദഹനത്തിനും, പോഷണത്തിനും ഏറ്റവും ഉത്തമമാണ് വാളരി പയറുകൾ. ഇതിൽ മാംസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നല്ല ആന്റി ഓക്സിഡന്റാണ്, അതുപോലെ ആന്റി ബാക്റ്റീരിയലും. പച്ച നിറമുള്ളതുകൊണ്ടുതന്നെ വിറ്റാമിനുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് രോഗപ്രതിരോധ ശക്തിയും നൽകുന്നു. മെഴുക്കുപുരട്ടിയായോ, സാംബാർ പോലുള്ള കറികളിലോ ചേർത്തും ഉപയോഗിക്കാം.
തുടക്കക്കാർക്കുപോലും കൃഷിചെയ്യാൻ പറ്റിയവയാണ് വാളരി പയർ. അത്രയും എളുപ്പമാണ് കൃഷിരീതികൾ.
Buy Valaripayar online
Leave a Reply