മാരകമായ കീടനാശിനി തളിച്ച പച്ചക്കറികൾ വാങ്ങി കഴിക്കാതെ നമ്മുടെ വീട്ടുമുറ്റത്തു പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. ഉള്ള സ്ഥലത്തു നമുക്കാവശ്യമായ പച്ചക്കറികൾ നടുന്നതിന് വലിയ പ്രയാസം ഇല്ല, നല്ല ഗുണമേൻ മയുള്ള വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്യാം. വ്യായാമവും, ആരോഗ്യവും ഈ തോട്ടങ്ങൾ വഴി നേടാം.
ഇപ്പോൾ മഴക്കാലമാണ് വിത്തുകൾ നടാൻ പറ്റിയ സമയമാണ്. നല്ല വിളവുതരുന്ന ചില വിത്തിനങ്ങളാണ് തക്കാളി, വഴുതന, പാവയ്ക്ക, പയർ, പച്ചമുളക് ഇവ എല്ലാം കൃഷി ചെയ്യാം.
- മണ്ണിന്റെ ഫലഭൂയിഷ്‌ഠത ഉറപ്പു വരുത്തണം. കൃഷിക്ക് മുൻപ് കുമ്മായമിട്ട് മണ്ണ് ഇളക്കി കുറച്ചു ദിവസം വച്ചിട്ട് വേണം വിത്തുകൾ നടാൻ.
- വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ചിട്ട് വേണം നടാൻ. വിത്തുകൾ പോട്രെകളിലോ ഗ്ലാസ്സിലോ നിക്ഷേപിച്ചു അവ മുളച്ച ശേഷം വേണം നടാൻ.
- നടുന്നത് ഗ്രോ ബാഗിലാണെങ്കിൽ അവയുടെ ഡ്രയിനേജ് സംവിധാനം ഉറപ്പു വരുത്തിയിട്ടുവേണം നടാൻ. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- തൈകൾ വീണുപോകാതെ താങ്ങു കൊടുക്കണം.പുതയിട്ടു കൊടുത്താൽ മഴപെയ്യുമ്പോൾ ചുവട്ടിലെ മണ്ണ് തെറിച്ചു പോകാതിരിക്കും. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കോഴിവളം, ചകിരിച്ചോറ് ഇവ മണ്ണിൽ ചേർത്ത് വേണം തൈകൾ നടാൻ.ഇടയ്ക്കിടയ്ക്ക് വളം കൊടുക്കണം.ജൈവ മിശ്രിതങ്ങൾ ദ്രവ രൂപത്തിൽ കൊടുക്കണം.
നിരവധി ഗുണങ്ങളുള്ള പയർ നട്ടാലോ?
പ്രോട്ടീൻ സമ്പുഷ്ടമായ പയർ, വീട്ടിൽ കൃഷി ചെയ്യാൻ ഒരു പ്രയാസവുമില്ല. വിലയ്ക്ക് വാങ്ങുന്ന പയറിനേക്കാൾ സ്വാദും ഗുണവും ഇതിനു കൂടുകയും ചെയ്യും. ടെറസിലോ മുറ്റത്തോ എത്ര കുറച്ചു സ്ഥലമായാലും അവിടെ ഗ്രോ ബാഗിലോ ചട്ടിയിലോ മണ്ണിലോ കൃഷി ചെയ്യാം.
വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
രോഗപ്രതിരോധത്തിനും, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ്. മലബന്ധം തടയുകയും ചെയ്യുന്നു.
സമയക്കുറവായാലും ആഴ്ച്ചയിൽ ഒരു ദിവസം എങ്കിലും കൃഷിയിൽ ഏർപ്പെടുന്നത് സന്തോഷവും ഊർജസ്വലതയും കിട്ടാനിടയ്ക്കും. മാർക്കറ്റിൽ കിട്ടുന്ന വിഷമടിച്ച പച്ചക്കറികൾ ഉപേക്ഷിച്ചു നമുക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികൾ നട്ടുപിടിപ്പിക്കാം. സാമ്പത്തിക ലാഭവും കിട്ടും. ഇത് കണ്ടു വളരുന്ന കുട്ടികളും കൃഷിയോട് താത്പര്യമുള്ളവരായി മാറും.
കുറച്ചു വീടുകളിൽ എങ്കിലും പയർ കൃഷി ചെയ്തിരുന്നു, എന്നാൽ നല്ല ഗുണനിലവാരമുള്ള ഹൈബ്രിഡ് വിത്തുകളും, ചെറിയ ശ്രദ്ധയോടെയുള്ള കൃഷി രീതികളും ഇന്ന് നല്ല വിളവ് നേടി തരുന്നുണ്ട്. കീടബാധ നിയന്ത്രിച്ചു കരുതലോടെ കൃഷി ചെയ്താൽ നല്ല വിളവും നല്ല സംതൃപ്തിയും കിട്ടും. മഹാ ഗ്രിൻ വിശ്വസനീയമായ ഓൺലൈൻ സ്റ്റോറാണ്. പലതരം പയർ വിത്തുകൾ ഇപ്പോൾ ലഭ്യമാണ്.
Leave a Reply