പച്ചമുളക് കൃഷിക്ക് പറ്റിയ സമയമാണ്. അടുക്കളത്തോട്ടത്തിൽ ഗ്രോ ബാഗിലോ പാത്രങ്ങളിലോ കൃഷി ചെയ്യാം. കുറച്ചു ശ്രദ്ധയും സമയവും മാറ്റി വച്ചാൽ നല്ല ഒരു അടുക്കളത്തോട്ടം നമുക്കുണ്ടാക്കാം.
ഉജ്ജ്വൽ വിത്തുകൾ വേഗത്തിൽ വളരുന്നവയാണ്. പറിച്ചുനട്ടതിന് ശേഷം 60-65 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുക്കാം. ഉജ്ജ്വൽ മുളക് സമൃദ്ധമായ വിളവ് നൽകുന്നു. വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം. ചകിരിച്ചോറും, ചാണകപ്പൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വാടാത്ത പരുവത്തിൽ നടാം. ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക. കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ചേർത്ത് കൊടുക്കാം. എല്ലുപൊടിയും ഇടക്ക് ചേർത്തുകൊടുക്കാം. ഇടക്ക് കുമ്മായം മണ്ണിൽ ചേർക്കാം. ഗോമൂത്രവും കാന്താരിയും ചേർത്ത മിശ്രിതം തളിക്കാം വെള്ളീച്ച ശല്യം ഒഴിവാക്കാം.
കൂടാതെ, വിറ്റാമിൻ സിയുടെ മികച്ച ഉറവിടം എന്ന നിലയിൽ, ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിൽ ഉജ്വൽ പച്ചമുളക് ഒരു പ്രധാന പങ്ക് വഹിക്കുന്നു, അണുബാധകൾക്കെതിരായ പ്രതിരോധത്തിൽ ശരീരത്തെ സഹായിക്കുന്നു.
നല്ല വെയിൽ കിട്ടുന്ന ഇടങ്ങളിൽ തൈകൾ നടണം. ഇവ ഉയരത്തിൽ വളരുന്നവയായതുകൊണ്ടു അവയ്ക്കു താങ്ങുകൊടുക്കണം. മുളക് പാകമെത്തുമ്പോൾ പറിച്ചെടുക്കണം.
വിത്തുകൾ മുളച്ചു കുറച്ചു വളർന്ന് കഴിയുമ്പോൾ തൈകൾ പിരിച്ചുനടാം. പോട്ടിങ് മിശ്രിതം ചേർത്ത മണ്ണിൽ തൈകൾ നടാം.
ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക, അവ രോഗ പ്രതിരോധ ശക്തിയുള്ളവയും നല്ല വിളവ് തരുന്നവയുമാണ്. മഹാ അഗ്രിൻ വിത്തുകൾ ഇത്തരത്തിൽ ഗുണമേന്മയുള്ളവയാണ്.
Leave a Reply