ഒരു അവധിക്കാലയാത്രയ്ക്ക് തയ്യാറാണോ ? ആലപ്പുഴയിലേക്ക് ഒരു ഹൗസ്‌ബോട്ട് യാത്ര പോയാലോ? കായലും പുഴകളും നീണ്ടു നിവർന്നു കിടക്കുന്ന പാടങ്ങളും കുട്ടനാട്ടിലെ ഗ്രാമീണ ജീവിതവും കാണാനും അറിയാനും ധാരാളമുണ്ട്. മനോഹരമായ പ്രകൃതിഭംഗിയും സ്വാദിഷ്ടമായ ഭക്ഷണവും ആവോളം ആസ്വദിക്കാം! തിരക്കുകൾ ഇല്ലാതെ അവധിക്കാലം കുടുംബത്തോടൊപ്പമോ, കൂട്ടുകാർക്കൊപ്പമോ ചിലവഴിക്കാം.
ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്നത് പള്ളാത്തുരുത്തിയിൽ നിന്നാണ്, രണ്ടു നല്ല ബെഡ്‌റൂമും, അപ്പർ ഡെക്കിലെ ഒരു ഹാളുമാണ് ഇതിലുള്ളത്.ഒരു റിസോർട്ടിന്റെ പോലെയുള്ള സംവിധാനങ്ങൾ. മുകളിലെ ഹാളിൽ കുറച്ചേറെപേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാം.
പള്ളാത്തുരുത്തിയിൽ നിന്നാണ് ഹൗസ് ബോട്ട് യാത്ര തുടങ്ങുന്നത്, അവിടെ ധാരാളം ബോട്ടുകൾ കാണാം. ആലപ്പുഴ ചങ്ങനാശ്ശേരി ഹൈവേ പാലത്തിനു താഴെയാണിത്. പിറ്റേ ദിവസം ഇതേ നേരത്തു തിരിച്ചെത്തുന്നവിധമാണ് ഒരു ദിവസത്തെ പാക്കേജ്. യാത്ര പമ്പയിലൂടെയാണ്, യാത്രയിലുടനീളം ചെറിയ വള്ളങ്ങളും ഗവണ്മെന്റിന്റെ സ ർവിസ് ബോട്ടുകളും കാണാം. കുട്ടനാട്ടുകാർ ധാരാളം ആശ്രയിക്കുന്നത് ഇത്തരം യാത്രാസൗകര്യങ്ങളെയാണ്. ചെറിയ വള്ളങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്നതും കാണാം.
ബോട്ടുയാത്രയിൽ മൽസ്യത്തൊഴിലാളികൾ മീൻപിടിക്കുന്നു കാണാം, വള്ളങ്ങൾ ചേർത്തുവെച്ചു പ്ലാറ്റഫോം പോലെയാക്കിയാണിവർ പോകുന്നത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളും കൊയ്യാറായ പാടങ്ങളും അവിടെ വിരുന്നുകാരായിയെത്തുന്ന കൊറ്റികളും, കായൽ വെള്ളത്തിൽ ഒഴുകി നടക്കുന്ന താറാവിന്റെ കൂട്ടങ്ങളും രസകരമായ കാഴ്ചയാണ്. ചെറിയ വള്ളത്തിൽ കയറി ചെറിയ കനാൽ റൂട്ടിലൂടെയും യാത്ര ചെയ്യാം. അതും ഹൗസ്‌ബോട്ട് ബുക്കിങ്‌ൽ പെട്ടതാണ്, അത് നേരെത്തെ ബുക്ക് ചെയുമ്പോൾ അത്തരം പാക്കേജുകൾ എടുക്കണം.
നമ്മൾ യാത്രയിലായിരിക്കുമ്പോൾ ഹൗസ്‌ബോട്ടിലെ കിച്ചണിൽ ഭക്ഷണ വിഭവ ങ്ങൾ തയ്യാറാക്കിയിട്ടുണ്ടാകും. ഉച്ചയ്ക്ക് സമൃദ്ധമായ ഭക്ഷണം ഒപ്പം ആലപ്പുഴയുടെ തനതു മീൻകറിയും. രാത്രി ഭക്ഷണവും എടുത്തു പറയേണ്ടതാണ് അത്രയ്ക്ക് വ്യത്യസ്തവും രുചികരവുമാണ്. വിശ്രമിക്കാൻ നന്നായി അലങ്കരിച്ച മുറികളും, രസകരമായ ഹൗസ് ബോട്ടുയാത്ര നിങ്ങൾക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും നൽകുക, ഒരു ദിവസം പോയതറിയില്ല.
ആലപ്പുഴ എത്ര കണ്ടാലും മതിവരില്ല, ഇവിടുത്തെ കനാൽ യാത്രയും, നാട്ടു വഴികളും ശാന്തമായ ജീവിതവും സഞ്ചാരികൾ കൂടുതലായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു, കയാക്കിങ് പോലെയുള്ള കായിക വിനോദങ്ങളിലും ഈ യാത്രയിൽ ഏർപ്പെടാം. ഉടൻ ഒരു ആലപ്പുഴ ട്രിപ്പ് പ്ലാൻ ചെയ്താലോ!
Leave a Reply