മലയാളത്തിൽഏറ്റവും പ്രചാരമുള്ള ഒരു അഗ്രിക്കൾച്ചർ യൂട്യൂബറാണ് അനിറ്റ് തോമസ്, 290 K യിൽ കൂടുതൽ സബ്സ്ക്രൈബേഴ്സും 18 M ന് മുകളിൽ കാഴ്ചക്കാരുമുണ്ട്. എല്ലാ വീടുകളിലും ഒരു പച്ചക്കറിത്തോട്ടം നടത്തുകയെന്ന ലക്ഷ്യത്തോടെ ലൈവ് കേരള യൂട്യൂബ് ചാനലിലൂടെ വ്ലോഗ് ചെയ്യുന്നു. കാർഷിക പ്രവർത്തനങ്ങളിലെ താല്പര്യങ്ങളാണ് ഈ മേഖലയിലേക്കു തിരിയാൻ കാരണമായത്. ജൈവ രീതിയിലുള്ള കാർഷിക പ്രവർത്തനങ്ങൾ, പൂന്തോട്ടപരിപാലന ടിപ്പുകൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയങ്ങളും അറിവും അനിറ്റ് പങ്കിടുന്നു. തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ സസ്യശാസ്ത്ര അദ്ധ്യാപിക കൂടിയാണ് അനിറ്റ് തോമസ്.
ലൈവ്കേരള യൂട്യൂബ് ചാനലിന്റെ ഏറ്റവും മികച്ച ഏതാനും വീഡിയോസ് നമുക്ക് കണ്ടുനോക്കാം.
- റോസാ ചെടി പരിപാലനം
റോസാ ചെടി വളർത്തൽ നിങ്ങൾ കരുതുന്നതിനേക്കാൾ എളുപ്പമാണ്, ആർക്കും അവ വിജയകരമായി വളർത്താൻ കഴിയും. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും, വെള്ളം കെട്ടിനിൽക്കാതെ ആവശ്യത്തിന് ഡ്രൈനേജ് ഉള്ള’സ്ഥലം തെരഞ്ഞെടുക്കുക. കേരളത്തിൽ കൊടിയ വേനൽ ഒഴികെയുള്ള എല്ലാകാലത്തും റോസ് നടാവുന്നതാണ്. കൊമ്പ് മുറിച്ചുനടുന്നതാണ് ഏറ്റവും എളുപ്പം. ദിവസവും വെള്ളമൊഴിക്കുകയും, ഇടവിട്ടുള്ള വളപ്രയോഗവും നന്നായി പൂക്കളുണ്ടാകാൻ സഹായിക്കും. കീട ആക്രമണം വളരെകുറവായതിനാൽ വളരെയെളുപ്പം ആർക്കും റോസ് വളര്ത്താം. അനിറ്റ് തോമസിന്റെ ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് എളുപ്പം മനസിലാകും.
ഒരു മില്യണിന് മുകളിൽ കാഴ്ചക്കാരുള്ള ഈ വീഡിയോ, നിങ്ങൾക്ക് തീർച്ചയായും ഇഷപ്പെടും
Rose flower gardening step by step in Malayalam videos
2. പച്ചമുളകുചെടിയിലെ കുരിടിപ്പ് മാറാനും , വെള്ളിച്ച ശല്യം അകറ്റാനും, നന്നായി കായ്ക്കാനും.
മലയാളിക്ക് എല്ലാദിവസവും ആവശ്യമുള്ള ഒന്നാണ് മുളക്, നമ്മുടെ എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ ഉണ്ടാവേണ്ട ഒന്നാണ് പച്ചമുളക് . പറിച്ച് മാറ്റി നട്ട് നാല്പത്തിയഞ്ച് ദിവസിത്തിനുള്ളിൽ പൂവിടുകയും കായ്ക്കുകയും ചെയ്യും. ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ നട്ടാൽ രണ്ട് നേരം നനച്ച് കൊടുക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് സ്യൂഡോമോണോസ് ഒഴിച്ച് കൊടുക്കാം. ചെടിക്ക് പച്ചില വളംനല്ലതാണ്. പച്ചമുളക് ചെടിയുടെ പ്രധാനശത്രു ആണ് കുരുടിപ്പ് രോഗം. വെളുത്തുളളിവേപ്പെണ്ണ മിശ്രിതം തളിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടിയാൽ പച്ചമുളക് നന്നായി പൂക്കുകയും, കായ്ക്കുകയും ചെയ്യും. ഈ വീഡിയോ കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മടിക്കരുത്.
3. കുറ്റികുരുമുളക് (ബുഷ് പെപ്പർ) ചട്ടിയിൽ വളർത്താം
ബുഷ് കുരുമുളക് ചട്ടിയിൽ വളർത്താം, 5 ചട്ടി കുറ്റികുരുമുളക് ചെടി ഉണ്ടെങ്കിൽ ഒരു വീട്ടിൽ ആവശ്യമായ ആവശ്യമായ കുരുമുളക് ലഭിക്കും. പരിമിതമായ തുറന്ന സ്ഥലമുള്ളവർക്കും ഫ്ലാറ്റ് നിവാസികൾക്കും ഇത് അനുയോജ്യമാണ്. കുരുമുളക് വളർത്തുന്നതിന് കുറച്ച് ശ്രദ്ധമാത്രമേ ആവശ്യമുള്ളു. ശരിയായി ശ്രദ്ധിച്ചാൽ, കുറ്റികുരുമുളക് ഒരു വർഷത്തിനുള്ളിൽ മുളക് പറിച്ചുതുടങ്ങാം. ഇത് വർഷം മുഴുവൻ കുരുമുളക് ഉത്പാദിപ്പിക്കും. മരത്തിൽ പടർന്ന കുരുമുളക് വർഷത്തിൽ ഒരു പ്രാവശ്യം മാത്രം വിളവ് തരുമ്പോൾ കുറ്റികുരുമുളക് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കും.
കുറ്റികുരുമുളകിനെ കുറിച്ചുള്ള അനിറ്റ് തോമസിന്റെ ഈ വീഡിയോ കണ്ടുനോക്കൂ.
4. മാവ് പെട്ടെന്ന് പൂക്കാൻ
മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുവാൻ ഏറ്റവും അനുയോജ്യം. മാവ് പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത് കായ് പിടുത്തത്തിന് വളരെ സഹായകമാണ്. മാവ് പെട്ടെന്ന് പൂക്കാൻ മാമ്പഴകാലം തുടങ്ങന്നതിനു മുമ്പേ പുക നല്കുന്നത് നല്ലതാണ്. മാവ് പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം. മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും അടുത്ത പ്രാവിശ്യം മാവ് പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു. വീഡിയോ കണ്ടുനോക്കൂ
5. ശുദ്ധമായ മല്ലിയില നമുക്കും നട്ടുവളർത്താം
ഈ കാര്യങ്ങൾ ചെയ്താൽ മല്ലി ഇല വളരെ എളുപ്പം നട്ടുവളർത്താം.
കടയിൽ നിന്ന് വാങ്ങിയ മല്ലിയോ വാങ്ങാൻകിട്ടുന്ന മല്ലിവിത്തോ നമുക്ക് പാകാം. ഈ മല്ലിവിത്തു ആറ് മണിക്കൂറെങ്കിലും വെള്ളത്തിലിട്ടുവെക്കുക എന്നിട്ട് കൈ കൊണ്ട് രണ്ടായി പിളർത്തി മണ്ണിൽ വിതറുക കുറച്ചു മണ്ണും മുകളിൽ വിതറുക. കൂടുതൽ അറിയാൻ വീഡിയോ കാണു.
6. ചീര വിളവെടുക്കാം 25 ദിവസംകൊണ്ട്
എല്ലവർക്കും വള ഇഷ്ടമുള ചീര ഈസി ആയി നമുക്കു കൃഷി ചെയ്യാം. ചീര നട്ടു വളർത്തി 25 ദിവസംകൊണ്ട് വിളവെടുക്കാം. എങ്ങിനെ ചീര എളുപ്പത്തിൽ തഴച്ചു വളർത്തി വിളവെടുക്കാം എന്നതിനുള്ള വീഡിയോ ആണിത്. കണ്ടു നോക്കു എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
7. തക്കാളി വളരെ എളുപ്പം വീട്ടിലും കൃഷി ചെയ്യാം
ഗ്രോ ബാഗ്, ചാക്ക്, കലം, നിലത്തുപോലും തക്കാളി എളുപ്പത്തിൽ കൃഷി ചെയ്യാം. ആദ്യം വിത്തുകൾ വിതയ്ക്കുന്നു, അത് എറിഞ്ഞുകഴിഞ്ഞാൽ, നമുക്ക് അത് വിവിധ ചട്ടിയിൽ വീണ്ടും നടാം. മണ്ണ്, ചാണകം, കൊക്കോപീറ്റ് എന്നിവ തുല്യ ഭാഗങ്ങളിൽ കലർത്തിയിരിക്കുന്നു. ഈ മിശ്രിതം അതിവേഗം വളരാൻ സഹായിക്കുന്നു. ഇത് നിലത്ത് വളർത്തുകയാണെങ്കിൽ, സസ്യങ്ങൾ തമ്മിലുള്ള ദൂരം 45 സെ. ചെടി വലുതാകുമ്പോൾ, ശരിയായി വളരാൻ വടി സൂക്ഷിച്ച് പിന്തുണ നൽകുക. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണാം.
8. റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും
ബഡ്ഡ്ചെയ്തുണ്ടാക്കുന്ന ഉയർന്ന ഗുണമേന്മയുളള തൈകളാണ് റമ്പുട്ടാൻ കൃഷി ക്ക് അനുയോജ്യം. സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത ഒരു സസ്യമാണിത് റമ്പൂട്ടാൻ. ചെടി നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവ് ലഭിച്ചു തുടങ്ങും. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 – 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്.
9. പയർ കൃഷി അടുക്കള തോട്ടത്തിൽ
അടുക്കള തോട്ടത്തിൽ പയർ കൃഷി ചെയ്യാനുള്ള ചില ടിപ്പുകളാണ് ആണ് ഈ വീഡിയോയിലുള്ളത്. ഇതിൽ പറഞ്ഞ പോലെ ഒന്ന് ചെയ്തു നോക്കൂ. വീട്ടിലെ പയർ കൃഷി 100 മേനി വിളവിലെത്തും
10. പാഷന്‍ ഫ്രൂട്ട് – എങ്ങിനെ നട്ടു വളർത്തി പരിപാലിക്കാം
ഒരു വള്ളിച്ചെടിയായി വളരുന്നതും ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ട് കായ മുളപ്പിച്ചും തണ്ട് നട്ടും വളർത്താം, പാഷൻ ഫ്രൂട്ട് നിറയെ കായ്ക്കാൻ ചെയ്യുന്ന പരിചരണങ്ങൾ വളങ്ങൾ, കീടനാശിനി എന്നിവ എന്തൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ കാണാം
കൂടുതൽ അപ്‌ഡേറ്റുകൾക്കായി LiveKerala ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക സബ്‌സ്‌ക്രൈബുചെയ്യുക
Leave a Reply