സാംസ്ക്കാരിക പാരമ്പര്യത്തോടൊപ്പം ബിസ്സിനസ്സ് തിരക്കുകൾ ഉള്ള സിറ്റി കൂടിയാണ് തൃശൂർ. അനേകം ആളുകൾ നിരവധികാര്യങ്ങൾക്കായി ഇവിടെ എത്തുകയും താമസിക്കുകയും ചെയ്യുന്നു. വലിയ കോർപറേറ്റ് ബിസിനസ് മീറ്റിങ്ങുകൾ നടത്താനും അവർക്ക് താമസിക്കാനും പറ്റിയ ഒരു ബിസിനസ് ക്ലാസ് ഹോട്ടൽ തൃശൂർ നഗരത്തിലുണ്ട്. അതാണ് ദാസ്കോണ്ടിനെന്റൽ.
ഇവിടേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും, പാർക്കിങ് സൗകര്യമുണ്ട്, മീറ്റിംഗുകൾക്ക് ആവശ്യമായ ബോർഡ് റൂം, സെമിനാർ ഹാൾ ഇവ ആധുനിക സൗകര്യങ്ങളോടെ ലഭ്യമാണ്, ഇവിടെയൊരു ബാറും ഉണ്ട്. വിശാലമായ മീറ്റിംഗ് ഹാൾ ഊഷ്മളമായ ബിസിനസ് ചർച്ചകൾ നടത്താൻ സഹായിക്കുന്നു
ആധുനിക സൗകര്യങ്ങളുള്ള ഡീലക്സ്, എക്സിക്യൂട്ടീവ് റൂമുകൾ ദാസ് കോണ്ടിനെന്റിലിന്റെ പ്രത്യേകതയാണ്. എല്ലാ ആഡംബരങ്ങളോടെയും ഇവ ലഭ്യമാണ്. വൈഫൈ, ഇന്റർനെറ്റ് ഇവ സൗജന്യമാണ്.
ഉൽസവ് റെസ്റ്റോറന്റ് എല്ലാവര്ക്കും വേണ്ട ഏതു തരം വിഭവങ്ങളും നൽകുന്നു, സീ ഫുഡ്, തന്തൂരി, ചൈനീസ് വിഭവങ്ങൾ വളരെ രുചികരവും ഷെഫിന്റെ മികവ് എടുത്തു കാണിക്കുന്നവയുമാണ്.
മീറ്റിംഗുകൾക്കുവേണ്ട സൗകര്യങ്ങൾ പ്രൊഫെഷണൽ രീതിയിൽ കൈകാര്യം ചെയ്തു തരാൻ പരിചയ സമ്പന്നരായ സ്റ്റാഫുകൾ ഇവിടെയുണ്ട്. ഏതു തരം മീറ്റിംഗുകൾക്കും സെമിനാറുകൾക്കും മറ്റൊരു വേദി ഇനി അന്വേഷിച്ചുപോകേണ്ടതില്ല, മികച്ച പ്ലാനിങ്ങോടെ നിങ്ങളുടെ ബിസിനസ് മീറ്റിങ് ഇനി ദാസ് കോണ്ടിനെന്റിൽ ആകാം.
DASS CONTINENTAL
Sakthan Nagar,Thrissur-1, Kerala,India.
Phone
Local: +91 487-2446225Mobile: 9446006227, 9744466626
Leave a Reply