മഴക്കാലത്തു തൊടിയിൽ നടാൻ പറ്റിയ പച്ചക്കറിയിനങ്ങളാണ് പയർ,കുമ്പളം. മത്തൻ, തക്കാളി, പാവൽ എന്നിവ. വേനലിന്റെ കഠിനമായ ചൂടുകാരണം വറ്റി വരണ്ട മണ്ണ് ഇപ്പോൾ നല്ല കൃഷി ചെയ്യാൻ പാകമായി. ഇനി കൃഷി ചെയ്യാൻ നമ്മൾ ഇറങ്ങിയാൽ മതി.
മഴക്കാലത്തു പച്ചക്കറിയിനങ്ങൾ നടുമ്പോൾ കുറച്ചുകാര്യങ്ങൾ ചെയ്യാനുണ്ട്. മഴ വെള്ളം വീണ് ചെടികളുടെ ചുവട്ടിലെ മണ്ണ് മാറിപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്കിടയ്ക്കു മണ്ണും വളവും ചെടിയുടെ ചുവട്ടിൽ ഇടണം. ചെടികൾക്ക് താങ്ങു കൊടുക്കണം. വരികൾക്കിടയിലും ചെടികൾക്കിടയിലും അകലം കൊടുക്കണം. കേടായ ഇലകൾ മാറ്റണം.ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കണം.
നിത്യവും കഴിക്കേണ്ട പച്ചക്കറികളാണ് പാവലും, പടവലവും, മത്തനും, കുമ്പളവും എല്ലാം. ധാരാളം പോഷകഗുണങ്ങളുള്ള ഇവ നമ്മുടെ തൊടിയിൽ നിന്ന് പറിച്ചു കറികളുണ്ടാക്കുന്നത് ആരോഗ്യത്തിനു ഗുണമാണ്. വിഷമുള്ള പച്ചക്കറികൾ പുറത്തുനിന്നും വാങ്ങാതെയിരിക്കുകയും ചെയ്യാം.
കുമ്പളം
ഇതിന്റെ തൊലിയും പൂവും കുരുവും, ഇലയും ഭക്ഷ്യ യോഗ്യമാണ്. ഇതൊരു വള്ളി ചെടിയാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട കുമ്പളം ഓലനായും, മോരുകറി ഒഴിച്ച് കറിയായും നമ്മുടെ ഊണ് മേശയിൽ ഇടം പിടിക്കാറുണ്ട്. ധാരാളം അസുഖങ്ങൾക്കിത് കഴിക്കുന്നതു ഗുണകരമായി കണ്ടു വരുന്നു. വലിയ പ്രയാസം കൂടാതെ നമുക്ക് കുമ്പളം കൃഷി ചെയ്യാം. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ ആരും കുമ്പളം കൃഷിചെയ്യും.
പാവൽ
ടെറസിൽ ഗ്രോ ബാഗിലും മണ്ണിലും നടാം. ടെറസിലാവുമ്പോൾ കീടങ്ങളുടെ ശല്യം കുറയും. പോട്ടിങ് മിശ്രിതം നേരെത്തെ തയ്യാറാക്കണം.മണ്ണിൽ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്തിളക്കി വേണം നടാൻ. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഇട്ടു വെക്കണം. വിത്തുകൾ മുളച്ചശേഷം മാറ്റി നടാം. പാവലിന് സൂര്യ പ്രകാശം അത്യാവശ്യമാണ്. പൂക്കൾ വരുമ്പോഴും കായകൾ ഉണ്ടാകുമ്പോഴും നല്ല പരിചരണം കൊടുക്കണം. ഇലകളിൽ കീട ബാധ വരാതെ നോക്കണം.
ചതുര പയർ
നല്ല ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് ഫൈറ്റോകെമിക്കലുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ചതുര പയർ. കൂടാതെ, അവയിൽ കലോറി കുറവാണ്, ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനോ ശരീരഭാരം കുറയ്ക്കുന്നതിനോ അനുയോജ്യമാക്കുന്നു.
തക്കാളി
വീട്ടിൽ തക്കാളി നട്ടുവളർത്തുമ്പോൾ ദോഷകരമായ കീടനാശിനികളിൽ നിന്ന് മുക്തവും രുചികരവുമായ ഭക്ഷണം കഴിക്കാം ശരിയായ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിൽ, ഏത് പൂന്തോട്ടത്തിലും തക്കാളികൃഷിക്കു കഴിയും. മഴ നേരിട്ട് കൊള്ളാതെ ചോലയിൽ നടാം.
പച്ചക്കറി വിത്തുകൾക്കായി മഹാ അഗ്രിനിൽ ഓർഡർ നൽകൂ , നിങ്ങളുടെ അടുക്കളത്തോട്ടം സമൃദ്ധമാക്കൂ.
Leave a Reply