തിമിരമാണ് പ്രായമായവരിൽ കാഴ്ച കുറയാനുള്ള ഏറ്റവും സാധാരണ കാരണം, തിമിരം എളുപ്പം ചികിത്സിച്ചു ഭേദമാക്കാം. ഒരു നേത്രവിദഗ്ദ്ധന്റെ പരിശോധനയും ചില ടെസ്റ്റുകളും തിമിരത്തെ വളരെ എളുപ്പം കണ്ടെത്താൻ കഴിയും, തിമിരം ഉണ്ടെന്ന് കണ്ടെത്തിയാൽ, ചികിത്സാ ഓപ്ഷനുകൾ നിങ്ങളുടെ നേത്രരോഗവിദഗ്ദ്ധനുമായി പങ്കുവെക്കണം.
തിമിരം എന്താണ്?
കണ്ണിന്റെ സ്വാഭാവിക ലെൻസിന്റെ സുതാര്യത നഷ്ടപെട്ടുന്നതാണ് തിമിരം. ലൈറ്റ് സെൻസിറ്റീവ് റെറ്റിനയിൽ പ്രകാശം കേന്ദ്രീകരിക്കുന്നതിന് സുതാര്യമായ ലെൻസ് പ്രധാനമാണ്, ലെൻസ് അതാര്യമാകുമ്പോൾ നിങ്ങളുടെ കാഴ്ച കുറയാൻ തുടങ്ങും. ഇതിനെ തിമിരം എന്ന് വിളിക്കുന്നു. തിമിരം സാധാരണയായി പ്രായമായവരിൽ സാധാരണമാണ്.
തിമിരത്തിനുള്ള ചികിത്സ എന്താണ്?
നിങ്ങൾക്ക് തിമിരം കണ്ടെത്തിയിട്ടുണ്ടെങ്കിൽ, അൽപ്പം ഉത്കണ്ഠാകുലനാകുന്നത് സാധാരണമാണ്, കാരണം തിമിരത്തിന് ശസ്ത്രക്രിയയാണ് ഏറ്റവും ശാശ്വതമായ പരിഹാരം. എന്നാൽ
എല്ലാ തിമിരത്തിനും ശസ്ത്രക്രിയ ആവശ്യമില്ലെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്, നിങ്ങൾക്ക് ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ, ഇത് വളരെ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാ മാർഗമാണ്.
തിമിര ചികിത്സിക്ക് തുള്ളിമരുന്നുകളോ മറ്റ് ഗുളികകളോ ഇല്ലെന്നോർക്കുക, തിമിരത്തിനുള്ള ചികിത്സ ശസ്ത്രക്രിയയാണ്. അതിനാൽ തിമിര ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ ഒരു മികച്ച തിമിര നേത്ര വിദഗ്ദനെയും ആശുപത്രിയെയും വിവേകപൂർവം തിരഞ്ഞെടുക്കുക.
നിലവിൽ തിമിരത്തിന് വ്യത്യസ്തമായ ശസ്ത്രക്രിയാ രീതികളുണ്ട്, അവയിൽ ചിലത്
- ഫാക്കോമൽസിഫിക്കേഷൻ (Phaco)
- മൈക്രോ ഇൻസിഷൻ തിമിര ശസ്ത്രക്രിയ (MICS)
- റോബോട്ടിക് ഫെംറ്റോ ലേസർ തിമിര ശസ്ത്രക്രിയ (LRCS) എന്നിവയാണ്
- ഫാക്കോമൽസിഫിക്കേഷൻ (Phaco)
ഇത് സുരക്ഷിതവും മികച്ച ഫലം തരുന്നതുമായ ഒരു ശസ്ത്രക്രിയ രീതിയാണ്. ഫാക്കോമൽസിഫിക്കേഷന്റെ നേട്ടങ്ങൾ
- വേഗതയേറിയതും അങ്ങേയറ്റം സുരക്ഷിതവുമാണ്, അണുബാധ സാധ്യത കുറവാണ്, മികച്ച കാഴ്ച തിരികെ കിട്ടുന്നു
- ചെറിയ മുറിവുകൾ മാത്രം, തുന്നലുകൾ ആവശ്യമില്ല
- വേഗം സുഖം പ്രാപിക്കുന്നു
- മൈക്രോ ഇൻസിഷൻ തിമിര ശസ്ത്രക്രിയ (MICS)
ഇത് മികച്ച ഫലം ലഭ്യമാക്കുന്നു. മറ്റെന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്കും തീവ്രമായ തിമിരമുള്ളവർക്കും MICS ഏറെ അനുയോജ്യമാണ്.
മൈക്രോ ഇൻസിഷൻ തിമിര ശസ്ത്രക്രിയയുടെ നേട്ടങ്ങൾ
- വളരെ ചെറിയ മുറിവ്
- പ്രമേഹ രോഗികൾക്കും അനുയോജ്യം
- കാഴ്ച വേഗത്തിൽ വീണ്ടെടുക്കാം
- അനസ്തേഷ്യ ഇല്ല , സ്റ്റിച്ചുകളും ഇല്ല
- സാധാരണ പ്രവർത്തനങ്ങളിലേക്ക് വേഗത്തിൽ മടങ്ങാം.
- റോബോട്ടിക് ഫെംറ്റോ ലേസർ തിമിര ശസ്ത്രക്രിയ (LRCS)
പരമ്പരാഗത തിമിര ശസ്ത്രക്രിയയേക്കാൾ സുരക്ഷിതവും വിശ്വസനീയവുമാണ് ഫെംടോസെകണ്ട് ലേസർ തിമിര ശസ്ത്രക്രിയ
- സമാനതകളില്ലാത്ത കൃത്യത
- സുഖകരവും വേദനയില്ലാത്തതുമായ പ്രോസിജിയർ മുറിവുകളോ ഫ്ലാപ്പുകളോ ഇല്ല
- നേർത്ത കോർണിയയും കൂടിയ മയോപിയയും ഉള്ള രോഗികൾക്ക് അനുയോജ്യം
- വെറും 10 മിനിറ്റ് കൊണ്ട് പൂർത്തിയാക്കുന്നു
- മണിക്കൂറുകൾക്കുള്ളിൽ കാഴ്ച തിരികെ ലഭിക്കുന്നു.
കൊച്ചി കടവന്ത്രയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ
ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രശസ്ത തിമിര ശസ്ത്രക്രിയാ വിദഗ്ധരും വിവിധ തരം തിമിര ശസ്ത്രക്രിയകകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക www.lotuseye.org
Leave a Reply