കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണുള്ളത്. പച്ചപുതച്ച കാടിന്റെയും ഏലത്തോട്ടങ്ങളുടെയും ദൃശ്യങ്ങൾ, ശാന്തമായ തടാകങ്ങൾ, ധാരാളം വന്യജീവികൾ എന്നിവയാൽ ഇവിടുത്തെ ഭൂപ്രകൃതി വളരെ ആകർഷകമാണ്. ഇത് പ്രകൃതി തന്ന പറുദീസയാണ്.
മഞ്ഞുകാലത്ത് തേക്കടിയുടെ പ്രകൃതി സൗന്ദര്യം അതിന്റെ ഉച്ചസ്ഥായിയിലാണ്.
ഹണിമൂൺ ഹോട്ടലുകളിൽ മുന്പന്തിയിൽ നിൽക്കുന്ന വുഡ്നോട്ട് വളരെ ആഡംബര സൗകര്യങ്ങളുള്ള ഒരു വിശ്രമകേന്ദ്രമാണ്. ഹണിമൂൺ യാത്രക്കാർക്ക് മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളുടെയും നിബിഡ വനങ്ങളുടെയും ശാന്തമായ തടാകങ്ങളുടെയും ആശ്വാസകരമായ കാഴ്ചകൾ കാണുകയും ഇവിടെ സ്വസ്ഥമായി താമസിക്കുകയും ചെയ്യാം. വുഡ്നോട്ടിലെ സ്വകാര്യതയും പ്രകൃതിസൗന്ദര്യവും റൊമാന്റിക് അന്തരീക്ഷം നൽകുന്നു.
1. ഹണിമൂൺ സ്യൂട്ടുകൾ:
ഈ ഹോട്ടൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഹണിമൂൺ സ്യൂട്ടുകൾ ആരെയും ആകർഷിക്കുന്നതാണ്. ഹണിമൂൺ അതിഥികൾക്ക് ബാൽക്കണികൾ, ടെറസുകൾ, അല്ലെങ്കിൽ പൂന്തോട്ടങ്ങൾ എന്നിവ പോലെയുള്ള സ്വകാര്യ ഔട്ട്ഡോർ സ്പെയ്സുകൾ ഇവിടെയുണ്ട്. അവിടെ നിങ്ങൾക്ക് സ്വകാര്യ നിമിഷങ്ങൾ ഒരുമിച്ച് ആസ്വദിക്കാനാകും.
2. റൊമാന്റിക് റെസ്റ്റോറന്റുകൾ:
മെഴുകുതിരി അത്താഴങ്ങളും വൈവിധ്യമാർന്ന പാചകരീതികളും ഉൾപ്പെടെ മികച്ച ഡൈനിംഗ് ഓപ്ഷനുകളുമാണ് വുഡ്നോട്ടിലുള്ളത്. സ്വകാര്യമായ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കാനുള്ള അവസരവും ഇവിടെ ലഭിക്കും.
3. അതുല്യമായ അനുഭവങ്ങൾ:
വുഡ്നോട്ട് ഹോട്ടൽ പെരിയാർ ടൈഗർ റിസർവിലും സമൃദ്ധമായ വനങ്ങളിലും റാഫ്റ്റിംഗിന്റെയും ട്രക്കിംഗിന്റെയും അവിസ്മരണീയമായ വേളകൾ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ ബോട്ട് ടൂറുകൾ നിങ്ങളുടെ മധുവിധു കൂടുതൽ അവിസ്മരണീയമാക്കും.
4. ഹണിമൂൺ പാക്കേജുകൾ:
ഈ ട്രെക്കിംഗ് പാക്കേജ് പക്ഷികളെയും ചിത്രശലഭങ്ങളെയും ടൈഗർ റിസർവിലെ ആകർഷകമായ വന്യജീവികളെയും കാണാനുള്ള സവിശേഷമായ അവസരം നൽകുന്നു. റിസർവിലെ ആവാസവ്യവസ്ഥയുടെ ദൃശ്യങ്ങൾ നേരിട്ട് കാണാം. ഒരു വേള മൃഗങ്ങളെയും കണ്ടേക്കാം. മുന്തിരി ഫാമുകൾ കാണാം, പച്ചക്കറി തോട്ടങ്ങളിലേക്കും മുന്തിരിത്തോട്ടങ്ങളിലേക്കും ഒരു ജീപ്പ് സഫാരി ആസ്വദിക്കൂ.
5. അവിസ്മരണീയമായ താമസം:
തേക്കടിയിലെ വുഡ്നോട്ട് ഹോട്ടൽ, ആഡംബരവും പ്രണയവും പ്രിയപ്പെട്ട ഓർമ്മകളും പ്രദാനം ചെയ്യുന്ന, മധുവിധു ആഘോഷിക്കുന്നവർക്ക് അനുയോജ്യമായ ഒരു ശൈത്യകാല വിശ്രമ കേന്ദ്രമാണ്.
6. സ്വകാര്യതയും ശാന്തതയും:
വുഡ്നോട്ട് ഹോട്ടൽ സ്വകാര്യതയും സന്തോഷവും തേടുന്ന ദമ്പതികളെ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു മാതൃക കാട്ടുന്നു. നിങ്ങളുടെ ഹണിമൂൺ കാലം സന്തോഷത്തോടെയുള്ള നിമിഷങ്ങളാൽ ആസ്വാദ്യകരമാകട്ടെ.
7. സൗഹൃദപരമായ ജീവനക്കാർ:
നിങ്ങളുടെ ഹണിമൂൺ സമ്മർദരഹിതവും കഴിയുന്നത്ര ആസ്വാദ്യകരവുമാക്കാൻ വേണ്ട സേവനം നൽകുന്നതിൽ ഹോട്ടലിന്റെ സൗഹൃദവും ശ്രദ്ധയും ഉള്ള ജീവനക്കാർ പ്രതിജ്ഞാബദ്ധരാണ്.
എങ്ങനെ എത്തിച്ചേരാം: എറണാകുളത്ത് നിന്ന് വുഡ്നോട്ട് തേക്കടിയിലേക്ക് റോഡ് വഴി 156.6 കി.മീ.
വുഡ്നോട്ട് തേക്കടി
https://woodnotethekkady.com/
Address: Thamarakandam Rd, Thekkady, Kumily, Kerala 685509
Leave a Reply