കുറച്ചു കാലം മുൻപ് നമ്മുടെ നാട്ടിൽ തണ്ണിമത്തൻ കൃഷി ചെയ്യാൻ പറ്റുമോ എന്ന് സംശയിച്ചിരുന്നു. എന്നാലിന്നു കൃഷിയെ കുറിച്ചുള്ള അറിവ് വർദ്ധിച്ചു. കാലാവസ്ഥയിലും വ്യത്യാസം വന്നു. കൃഷിയിൽ വിത്തിന്റെ ഗുണത്തിലും ഉപയോഗത്തിലും മാറ്റം വന്നു. നല്ലയിനം വിത്തുകൾ കൃഷിയുടെ അടിത്തറയാണ്. വിത്തുകൾ ഓൺലൈനിൽ വീട്ടിൽ കിട്ടാൻ തുടങ്ങി. വിത്ത് വിശ്വസനീമായ ഉറവിടത്തിൽ നിന്ന് വാങ്ങിയാൽ കൃഷി മെച്ചപ്പെടും. ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു.
തണ്ണി മത്തൻ 2 തരം ഉണ്ട്, ഷുഗർ ബേബിയും ഹൈബ്രിഡും. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ വളരുന്നവയാണ്.
വലിയ പ്രയാസമില്ലാതെ തണ്ണിമത്തൻ കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്തു മണ്ണ് കുമ്മായവും, എല്ലുപൊടിയും, അടിവളങ്ങളുമിട്ടു മിശ്രിതമാക്കി ഇടാം. കുറച്ചു ദിവസം വെയിൽ കൊള്ളുന്നത് നല്ലതാണു. അതിനുശേഷം വിത്ത് നടാം. അധികം ആഴത്തിൽ വിത്ത് നടണമെന്നില്ല. വിത്തുകൾ തമ്മിലും തടങ്ങൾ തമ്മിലും അകലം വേണം. ഇടക്കിടയ്ക്കു ജൈവവളങ്ങൾ ചേർക്കാം. കീടബാധ വരാതെയിരിക്കാൻ സ്യുഡോമോണസോ, ബിവേറിയമോ വെള്ളത്തിൽ ചേർത്ത് തളിച്ചുകൊടുക്കണം. വള്ളികൾ മണ്ണിൽ പടരാതിരിക്കാൻ ഓലയോ ഇലകളോ ഇട്ടുകൊടുക്കാം.
മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കാം. ഇടയ്ക്കു ഓരോ ഘട്ടത്തിലും വളപ്രയോഗം നടത്താം. നല്ല വലുപ്പമുള്ള തണ്ണിമത്തൻ നമ്മുടെ തോട്ടത്തിലും വിളയും.
മഹാഗ്രിൻ വിത്തുകൾ
Leave a Reply