വേനൽക്കാലമായി ചൂടിനെ വെല്ലാൻ തണ്ണിമത്തൻ കൃഷി ചെയ്യാം. ധാരാളം ജലാംശം ഉള്ള തണ്ണി മത്തൻ പോഷക ഗുണങ്ങളിൽ മുന്നിലാണ്. തണ്ണി മത്തൻ ജ്യൂസ് ആയോ സർബത്തായോ കുടിക്കാം. വെറുതെ കഴിക്കാനും നല്ലതാണ്. പാടത്തും പറമ്പിലും തണ്ണി മത്തൻ വിളയിക്കാം. കീട നാശിനി ചേർത്തവ കഴിക്കാതെ നമ്മുടെ കൃഷി കഴിഞ്ഞ പാടത്തോ, വെറുതെ കിടക്കുന്ന പറമ്പിലോ ഒക്കെ തണ്ണിമത്തൻ നട്ട് വളർത്താം. വീട്ടിലെ ആവശ്യങ്ങൾക്കോ വിൽക്കാനോ തണ്ണി മത്തൻ കൃഷി ചെയ്യാം.
ഷുഗർ ബേബി പാരമ്പര്യ ഇനം തണ്ണി മത്തൻ
കടുംപച്ച നിറത്തിലുള്ള പുറംഭാഗത്ത് കടുംപച്ചയും കടും ചുവപ്പും, ഉറച്ചതും നേർത്തതുമായ മാംസവും അതിമധുരവുമാണ്.
ഗുണങ്ങൾ
ശരീരത്തിൽ ജലാംശം നിലനിർത്തുന്നു ..രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്നു .ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.വീക്കം ചെറുക്കുന്നു, നാഡീ പ്രവർത്തനത്തിനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനിൽ ഉയർന്ന അളവിലുള്ള ആരോഗ്യകരമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.
ഇപ്പോൾ തണ്ണിമത്തൻ കൃഷി ചെയ്യാൻ സമയമായി. തണ്ണിമത്തൻ നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്താണുണ്ടാവുക. മണലുള്ള എന്നാൽ ഇളക്കമുള്ള മണ്ണിലാണ് തണ്ണിമത്തൻ ഉണ്ടാവുക. സ്ഥലം നിശ്ചയിച്ചു കഴിഞ്ഞാൽ കുഴിയെടുക്കാം. മുപ്പതു മുതൽ നാൽപ്പത് സെന്റീമീറ്റർ വരെ ആഴമുള്ള കുഴികളാകാം. ഓരോന്നിനും തമ്മിൽ അകലം ഉണ്ടാകണം.
നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കാം. ഇടയ്ക്കു ഓരോ ഘട്ടത്തിലും വളപ്രയോഗം നടത്താം. നല്ല വലുപ്പമുള്ള തണ്ണിമത്തൻ നമ്മുടെ തോട്ടത്തിലും വിളയും.
വിത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം
നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുക. അല്ലെങ്കിൽ നമ്മുടെ സമയവും, പ്രയത്നവും പാഴാകും. ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു
മഹാഗ്രിൻ വിത്തുകൾ
Leave a Reply