വേനൽക്കാലം തണ്ണിമത്തൻ കൃഷിക്ക് നല്ല സമയമാണ്. ഒട്ടും വൈകിയിട്ടില്ല. ഉടനെ വിത്തുകൾ വാങ്ങി കൃഷി ചെയ്യാൻ ഒരുങ്ങികൊള്ളൂ. മാർക്കറ്റിൽ നിന്നും വാങ്ങുന്ന തണ്ണി മത്തൻ കീടനാശിനി ചേർത്തവയായിരിക്കും. എന്നാൽ നാം വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഇവ ഒഴിവാക്കും.
വിത്ത് എങ്ങനെ തിരഞ്ഞെടുക്കും
നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുക. അല്ലെങ്കിൽ നമ്മുടെ സമയവും, പ്രയത്നവും പാഴാകും. ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു
ധാരാളം ഗുണങ്ങൾ തണ്ണിമത്തനിലുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.വീക്കം ചെറുക്കുന്നു, നാഡീ പ്രവർത്തനത്തിനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനിൽ ഉയർന്ന അളവിലുള്ള ആരോഗ്യകരമായ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.
തണ്ണി മത്തൻ 2 തരം ഉണ്ട് , ഷുഗർ ബേബിയും ഹൈബ്രിഡും. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ വളരുന്നവയാണ്. നല്ലയിനം വിത്തുകൾ വാങ്ങാൻ ശ്രദ്ധിക്കണം. വിത്തുകൾ കുതിർത്തു വേണം നടാൻ. മഞ്ഞ നിറമുള്ള തണ്ണിമത്തന്, സീഡ്ലെസ്സ് തണ്ണിമത്തനുമൊക്കെ ഉണ്ട്. ആദ്യം വിത്തുകൾ ഒരു ട്രേ യിലോ മറ്റോ പാകി മുളപ്പിച്ചു മൂന്നോ നാലോ ഇല പരിവമാകുമ്പോൾ മാറ്റി നടാം. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം. മണ്ണ് അടിവളങ്ങൾ ചേർത്ത് കുറച്ചു ദിവസം ഇട്ട ശേഷം നടാം. കുഴികൾ തമ്മിലും തടങ്ങൾ തമ്മിലും അകലം വേണം
ആരോഗ്യത്തിന് മുന്ഗണന കൊടുത്തു നല്ല രീതിയിൽ കീടനാശിനികളില്ലാത്ത തണ്ണിമത്തൻ കൃഷി ചെയ്യാം. ഫിഷ് അമിനോ ആസിഡ്, സ്യുഡോമോണസ് ഇവ തളിച്ച് കൊടുക്കാം. ബിവേറിയവും ഉപയോഗിക്കാം. പുത ഇട്ടുകൊടുക്കണം. നനയ്ക്കുമ്പോൾ ശ്രദ്ധിക്കണം, ഇലകൾ ഒടിഞ്ഞു പോകാതെ നോക്കണം. വള്ളികൾ മണ്ണിൽ പടരാതെ ഓല യിട്ട് കൊടുക്കാം.
Leave a Reply