കേരളത്തിൽ തക്കാളി കൃഷിക്ക് യോജിച്ച സമയം ആഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ ചെയ്യുന്നതാണ്
തക്കാളി കൃഷി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഏറ്റവും മികച്ച സമയം ഇതാണ്. മഴകുറഞ്ഞു മണ്ണൊക്കെ നനഞ്ഞു പാകപ്പെട്ടു. അടുക്കളത്തോട്ടത്തിലെ തക്കാളി കൃഷി വിത്ത് തിരഞ്ഞെടുക്കുമ്പോൾ മുതൽ വിളവെടുക്കുമ്പോൾ വരെ അറിയേണ്ടതെല്ലാം ഈ വീഡിയോവിലുണ്ട്, ശ്രീമതി അനിറ്റ് തോമസിന്റെ ലളിതവും മനോഹരവുമായ അവതരണം, തീർച്ചയായും നിങ്ങൾക്കും ചെയ്യാൻ തോന്നും.
28-32ഡിഗ്രി ചൂടാണ് തക്കാളിക്ക് അനുകൂല താപനില. ആവശ്യത്തിന് സൂര്യ പ്രകാശം വേണം. പ്രകാശം കുറഞ്ഞാൽ ചെടികൾ ബലം കുറഞ്ഞു കോലിച്ചു ഇലകൾ തമ്മിൽ ഉള്ള അകലം കൂടി ഉൽപ്പാദനം കുറയും. നടുമ്പോൾ നല്ലവിത്തുകൾ വാങ്ങി നടാൻ ശ്രമിക്കുക. ഉത്പാദനവും പ്തരിരോധവും ലക്ഷ്മിട്ട് കേരള കാർഷിക സർവ്വകലാശാല നിരവധി തക്കാളി വിത്തുകൾ പുറത്തിറക്കിയിട്ടുണ്ട്. മണ്ണിന്റെ പിഎച്ച് ക്രമീകരിക്കാൻ കുമ്മായമോ ഡോളോമേറ്റൊ ചേർത്ത് മണ്ണൊരുക്കുക. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ അടിവളമായി നൽകുക.
നാലോ അഞ്ചോ ഇല വളർച്ചയായ തൈകൾ പറിച്ചു നടാം തടത്തിലോ, ഗ്രോബാഗിലോ നടാം, വൈകുന്നേരം നടുന്നതാണ് ഉത്തമം. ചെടികൾ തമ്മിൽ അകലം പാലിച്ചു നടുക, തടത്തിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. തക്കാളിയെ ബാധിക്കുന്ന മാരകമായ രോഗമാണ് ബാക്റ്റീരിയൽ വാട്ടം. നല്ല ഇനം വിത്തുകൾ ഉപയോഗിച്ചാൻ ഒരു പരിധിവരെ വാട്ടം തടയാം. രണ്ടാഴ്ച കൂടുമ്പോൾ 2%വീര്യത്തിൽ സ്യൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ചെടികൾ ഉയരം വയ്ക്കാൻ തുടങ്ങുമ്പോൾ കമ്പുകൾ കെട്ടി താങ്ങി നിർത്തണം.
ഇലകളുടെ ചുവട്ടിൽ മുളയ്ക്കുന്ന ചെറിയ ശിഖരങ്ങൾ ഒഴിവാക്കുക.
ഇല ചുരുളൽ വന്നാൽ ഉടൻ തന്നെ പറിച്ചു മാറ്റുക, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, ഇലചുരുട്ടിപ്പുഴു, വേരുതീനി പുഴുക്കൾ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാൻ ജൈവരീതിയലുള്ള കീടനാശിപ്രയോഗങ്ങൾ ചെയ്യുന്നതാവും ഉത്തമം.അതിനായി ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, വെർട്ടിസീലിയം ലെക്കാനി, ബ്യൂവേറിയ ബാസിയാന എന്നിവ നിശ്ചിത ഇടവേളകളിൽ പ്രയോഗിക്കുക. കീടങ്ങൾ പ്രത്യേകിച്ച് വെള്ളീച്ച, ചിത്രകീടം, എന്നിവയെ നിയന്ത്രിക്കുന്നതിനു മഞ്ഞക്കെണി ഫലപ്രദമാണ്. കൃഷിയെക്കുറിച്ച് കൂടുതൽ അറിയാൻ ലൈവ്കേരള യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Leave a Reply