പച്ചക്കറികൾ വാങ്ങുമ്പോൾ നാം ഒരിക്കലും തക്കാളി ഒഴിവാക്കാറില്ല. ചുവന്നു തുടുത്ത തക്കാളി രസത്തിലും സാമ്പാറിലും മാത്രമല്ല, നോൺ വെജ് കറികളിലും നിറഞ്ഞ സാന്നിധ്യമാണ്. നിസ്സാരക്കാരനല്ല തക്കാളി, ധാരാളം പോഷകഗുണങ്ങളുമുള്ള പച്ചക്കറിയാണിത്.
തക്കാളി ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം, എന്തുകൊണ്ട്?
ധാരാളം ഔഷധ ഗുണങ്ങൾ തക്കാളിയ്ക്കുണ്ട്. വിറ്റാമിൻ എ, സി, തയാമിൻ, റിബോഫ്ളാവിൻ എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പ്രോട്ടീൻ, കാൽസ്യം എന്നിവയുടെയും ഉറവിടമാണ് തക്കാളി. കൂടാതെ തക്കാളി ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. കാൻസറിന്റെ സാധ്യത കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, തക്കാളിയ്ക്കു കഴിയും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും ഉപകരിയ്ക്കുന്നു.
നാം വാങ്ങുന്ന തക്കാളി മാരകവിഷമുള്ളത്
ഗുണങ്ങൾ ഏറെയുള്ള തക്കാളിയിൽ വിഷമടിച്ചാണ് കൃഷി ചെയ്യുന്നതു അതുപോലെ കീട ബാധയേറ്റ് കേടുകൂടാതെയിരിക്കാനും കീടനാശിനികൾ ഇതിൽ തളിക്കുന്നു. ഇവ വാങ്ങികഴിക്കുമ്പോൾ ഗുണത്തേക്കാൾ ദോഷമാണുണ്ടാവുക. എന്താണിതിനൊരു പരിഹാരം?
തക്കാളി എങ്ങനെ വീട്ടിൽ കൃഷി ചെയ്യാം?
വീട്ടു മുറ്റത്തു മണ്ണിലോ ടെറസിൽ ഗ്രോ ബാഗിലോ തക്കാളി കൃഷി ചെയ്യാം. വിത്തുകൾ പാകി മുളപ്പിച്ചു മണ്ണിലോ ഗ്രോ ബാഗിലോ നടാം. വിത്തുകൾ വാങ്ങുമ്പോൾ പ്രത്യേകം ശ്റദ്ധിക്കണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കണം. ഇല്ലെങ്കിൽ കൃഷിയിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. നമ്മുടെ പ്രയത്നം വെറുതെയാകും. ഹൈബ്രിഡ് വിത്തുകൾ മഹാ അഗ്രിനിൽ ഓൺലൈൻ വഴി കിട്ടും. എല്ലാവിധ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്.
തുടക്കത്തിൽ തന്നെ മണ്ണ് കുമ്മായമിട്ടു കുറച്ചു ദിവസം നല്ല വെയിൽ കൊള്ളിക്കണം. പിന്നീട് മണ്ണിൽ ചാണകപ്പൊടി , വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവയിട്ട് നന്നായിളക്കണം. ട്രൈക്കോഡെർമ മണ്ണിൽ ചേർക്കുന്നതും നല്ലതാണ്. വിത്തുകൾ മുളപ്പിക്കുന്നതിനു മുൻപ് സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കുന്നത് നല്ലതാണു.കീട ബാധയുണ്ടാകാതിരിക്കും.
തൈകൾ മുളച്ച ശേഷം മാറ്റി നടാം. ചെടികളിൽ സ്യുഡോമോണസ് വെള്ളം ചേർത്ത് രണ്ടാഴ്ച കൂടുമ്പോൾ തളിച്ച് കൊടുക്കാം. വേപ്പെണ്ണ മിശ്രിതം തളിക്കുന്നത് വൈറസു ബാധ ഇല്ലാതാക്കും. തൈകൾ രണ്ടടി അകാലത്തിൽ വേണം നടാൻ. ചെടികൾ കുറച്ചു വലുതാകുമ്പോൾ താങ്ങു കൊടുക്കണം.
Leave a Reply