കറികൾക്ക് മണവും രുചിയും ഗുണവും നൽകുന്ന ഗരം മസാല ഇനിഎളുപ്പത്തിൽ വീട്ടിലുണ്ടാക്കാം. കോഴിക്കറിയോ, സ്റ്റുവോ, എന്തും ഇനി കൂടുതൽ സ്വാദിഷ്ഠമായി തയ്യാറാക്കാം. നിങ്ങളുടെ പാചക മികവ് കൂട്ടും മസാലകൾ ഞൊടിയിടക്കുള്ളിൽ തയ്യാറാക്കാനും കഴിയും.
സദ്യ മുതൽ സാധാരണ ദിവസത്തെ ഒരു കറിയുണ്ടാക്കാൻ പോലും മസാലകൾ ആവശ്യമാണ്. അടുക്കളയിലെ സുഗന്ധക്കൂട്ടാണ് ഈ മസാലകൾ. ലോകത്തെ എല്ലാ അടുക്കളയിലും സൂക്ഷിക്കുന്ന ഇവ ആരോഗ്യപരമായ ധാരാളം ഗുണങ്ങളും പ്രദാനം ചെയ്യുന്നു.
ഗരം മസാലയിലെ സുഗന്ധവ്യഞ്ജനങ്ങൾ:
ഏലയ്ക്ക , ഗ്രാമ്പു, സ്റ്റാർ അനീസ്, ജീരകം, കുരുമുളക്, കറുവപ്പട്ട ഇവയെല്ലാം ചേർത്ത കൂട്ടാണിത്. ഇതിലെ ഓരോ സ്പൈസസിനും വ്യത്യസ്ത മണവും രുചിയും, ഗുണവും ആണുള്ളത്. ഇവഓരോന്നിന്റേയും ഗുണങ്ങൾ എന്താണെന്നു നോക്കാം.
ഏലയ്ക്ക:
മധുരവും എരിവും കലർന്ന സ്വാദ് നൽകുന്നു, ഇതും ദഹനത്തെ സഹായിക്കുന്നു, മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നു, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയവയാണ് ഏലയ്ക്ക.
ഗ്രാമ്പൂ:
ഊഷ്മളമായ സുഗന്ധം നൽകുന്നു, കൂടാതെ ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി എന്നീ ഗുണങ്ങളും ഇവയ്ക്കുണ്ട്.
സ്റ്റാർ അനീസ്:
സ്റ്റാർ അനീസ് മധുരമുള്ള രുചി നൽകുന്നു, ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ജീരകം:
ജീരകം നല്ലൊരു ആന്റിഓക്‌സിഡന്റാണ്, കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു.
കറുവപ്പട്ട:
കറുവപ്പട്ട മധുരമുള്ള സ്വാദു നൽകുന്നു, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഗരം മസാല തയ്യാറാക്കുന്ന വിധം :
ചൂടായ പാനിൽ മസാലകൾ ഇട്ട് ചെറു തീയ്യിൽ ചൂടാക്കി തണുക്കുമ്പോൾ പൊടിച്ചെടുക്കാം. കുപ്പികളിൽ വായു കടക്കാതെ വെച്ചാൽ ദിവസങ്ങളോളം ഉപയോഗിക്കാം. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മസാലകൾ പഴക്കം ചെന്നവയും, മായം കലർന്നവയുമായിരിക്കും. അവ കറികളിൽ ചേർക്കുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല.
മഹാഗ്രാൻഡ് സ്‌പൈസസ്
മഹാഗ്രാൻഡ് സ്‌പൈസസ് ഇനി ഇവ നിങ്ങൾക്ക് ഫ്രഷ് ആയി വീട്ടിൽ എത്തിച്ചു തരുന്നു.
കേരളത്തിൽ കൃഷി ചെയ്യുന്ന ഈ സ്‌പൈസസ് കർഷകരിൽ നിന്നും നേരിട്ട് നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നു. ഇന്ന് തന്നെ നിങ്ങളുടെ ഓർഡർ ഓൺലൈൻ വഴി ചെയ്യൂ. ആകര്ഷകമായ ബോക്സുകളിൽ ഇവ ഇപ്പോൾ ലഭ്യമാണ്.
Leave a Reply