സൺഫ്ലവർ ടെഡി ബിയർ, ആകർഷകമായ സസ്യ ഇനമാണ്, ധാരാളം സൂര്യപ്രകാശവും നല്ല നീർവാർച്ചയുള്ള മണ്ണും ഉള്ള കാലാവസ്ഥയിൽ ഇതു തഴച്ചുവളരുന്നു.
ഗുണങ്ങൾ
സൂര്യകാന്തിയുടെ ദളങ്ങൾഭക്ഷണത്തിൽ പലതരത്തിൽ ഉപയോഗിക്കാം. സാലഡായും, സൂപ്പ്, കേക്കുകൾ, എന്നിവയിലും ചേർക്കാം. ഇവ പോഷകസമൃദ്ധവും വൈവിധ്യപൂർണ്ണവുമായ ഒരു ഭക്ഷ്യ വിഭവമാണ്.
വലിപ്പം
18-24 ഇഞ്ച് ഉയരത്തിൽ, ഈ ചെടികൾ വളരുന്നു. ആകർഷകമായ ഇരട്ട പൂക്കളുണ്ടാകാറുണ്ട്. വസന്തകാലത്ത് നേരിട്ട് വിത്ത് വിതയ്ക്കുക അല്ലെങ്കിൽ വീടിനുള്ളിൽ വിത്ത് വിതക്കാം. മുളച്ചശേഷം പിന്നീട് ശ്രദ്ധയോടെ പറിച്ച് നടുക. പൂക്കൾ, നട്ടുവളര്‍ത്തി രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഉണ്ടാവുക. ഒരു മാസത്തോളം പൂക്കളുണ്ടാകും.
പരിചരണം
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവുമുണ്ടെങ്കില്‍ ടെഡി ബിയര്‍ സണ്‍ഫ്ളവര്‍ വളര്‍ത്താം. മണ്ണില്‍ കമ്പോസ്റ്റും ജൈവവളവും ആറ് മുതല്‍ എട്ട് ഇഞ്ച് വരെ കനത്തില്‍ ഇട്ടുകൊടുക്കണം. വിത്തുകൾ അര ഇഞ്ച് ആഴത്തിൽ വിതയ്ക്കാം. ചെടികള്‍ തമ്മില്‍ 18 ഇഞ്ച് അകലം നല്‍കണം. വളപ്രയോഗം ആവശ്യമില്ല. വേര് പിടിച്ച് വളര്‍ന്നുകഴിഞ്ഞാല്‍ നനയ്ക്കണം. എന്നാല്‍ അമിതമായി നനയ്ക്കുന്നത് ഒഴിവാക്കണം.
പരിസരം വൃത്തിയായി സൂക്ഷിക്കാം, കളകള്‍ പറിച്ചു മാറ്റാം. പുതയിടല്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
Leave a Reply