പലതരം ചീരകൾ ഇപ്പോൾ വിപണിയിൽ കാണാറുണ്ട്. അവയിൽ എല്ലാം മികച്ച ഗുണങ്ങളും രുചിയും അമരാന്തസിനുണ്ട്. അമരാന്തസ് സുന്ദരി ചീര അടുക്കള തോട്ടത്തിനൊരു അലങ്കാരമാണ്. ഇലകളും തണ്ടും ആകർഷകമാണ്, ഈ ചീരയുടെ നിറം അതിന്റെ ഭംഗി കൂട്ടുന്നു. മഴക്കാലത്തും നന്നായി വളരുന്നവയാണ് ഈ ചീര.
ധാരാളം ഗുണങ്ങളുള്ള ഇത് നട്ടുപിടിപ്പിക്കാൻ വളരെ എളുപ്പമാണ്. സൂര്യ പ്രകാശം ഇതിനു ആവശ്യമാണ്. വിറ്റാമിനുകളും ധാതുക്കളും ചീരയിൽ അടങ്ങിയിരിക്കുന്നു. ഇത് നല്ല ആന്റിഓക്സിഡന്റാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ചീര കഴിക്കുന്നത് എല്ലുകളുടെ ബലത്തിനും നല്ലതാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ് അമരാന്തസ്. അമരാന്തസ് നട്ടുപിടിപ്പിക്കാൻ ഇനി വൈകരുത്. നല്ല ഗുണമേന്മയുള്ള വിത്തുകളുമായി ഇനി കൃഷി ചെയ്യാം. ഒട്ടും നിരാശപ്പെടേണ്ടി വരില്ല.
നടീൽ രീതി
നല്ല നനവുള്ള മണ്ണ് തിരഞ്ഞെടുക്കുക. സാധാരണയായി ചീരയിൽ കാണപ്പെടുന്ന രോഗങ്ങളൊന്നും ഇതിനെ ബാധിക്കില്ല. മണ്ണിലും ഗ്രോ ബാഗിലും നടാം. വര്ഷംമുഴുവനും കൃഷി ചെയ്യാം. വിത്ത് പാകി ആദ്യത്തെ വിളവെടുപ്പ് 30 ദിവസത്തിന് ശേഷം. ചീര വിത്തു പാകി മുളപ്പിച്ച ശേഷം മാറ്റി നടാം. പതിനഞ്ച് ദിവസം കുമ്മായം ഇട്ടു ട്രീറ്റ് ചെയ്ത മണ്ണ് എടുക്കുക. അതിലേക്ക് ഉണക്ക ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരിച്ചോർ എന്നിവ ചേർത്ത് ഇളക്കുക. ഒന്നോ രണ്ടോ ദിവസം മണ്ണ് നനച്ചു വയ്ക്കണം. ഒരു ഗ്രോബാഗിൽ 5 തൈകൾ വരെ
നടാം. തൈകൾ നട്ടു കഴിഞ്ഞാൽ ഒന്നുരണ്ട് ദിവസം അവ തണലത്തു വയ്ക്കുക. 20 ദിവസം മുതൽ വിളവെടുക്കാം. മറ്റ് ചീരകളിൽ ബാധിക്കുന്ന അത്ര കീടബാധ ഇവയ്ക്ക് ഉണ്ടാകാറില്ല. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. സുന്ദരി ചീര സുന്ദരിയായി വളരുന്നത് കാണാം.
എങ്ങനെ പരിചരിക്കാം
സാധാരണയായി ചീരകളിൽ കാണുന്ന ഇലപ്പുള്ളി രോഗം തടയാൻ പത്തു ഗ്രാം സോഡാകാരവും പത്തു ഗ്രാംമഞ്ഞൾ പൊടിയും മിക്സ് ചെയ്‌തു ഒന്നര ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് ഫലപ്രദമാണ്. അതുപോലെ 5 എംൽ സ്യുഡോമോണസ് ലായനിയും 5 എംൽ ഫിഷ് അമിനോആസിഡും ഒന്നര ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നതും നല്ലതാണ്. ഗോമൂത്രം നേർപ്പിച്ചു തളിക്കുന്നതും കീടങ്ങളെ അകറ്റും.
Leave a Reply