സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്തുണ്ടാക്കുമ്പോൾ വിഭവങ്ങളുടെ മണവും രുചിയും വർദ്ധിക്കും. ഇത് എല്ലാവരെയും ആകർഷിക്കും. ഭക്ഷണത്തിനോടുള്ള നമ്മുടെ താത്‌പര്യം തന്നെ കൂടും. മസാല ചേർത്ത വെജിറ്റേറിയനും നോൺവെജിറ്റേറിയനുമായ കറികൾ സാധാരണയായി വീടുകളിൽ ഉണ്ടാക്കാറുമുണ്ട്.
വളരെക്കാലം മുൻപുതന്നെ മസാല ഉപയോഗിച്ചു ഭക്ഷണം തയ്യാറാക്കിയിരുന്നു. പല പരമ്പരാഗത കറികളിലും ഇതുപയോഗിച്ചിരുന്നു. മണത്തിനുവേണ്ടി മാത്രമല്ല മസാലകൾ, അവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്.
കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലും ഏലയ്ക്കയും കരുമുളകും ഒക്കെ കൃഷിചെയ്യുന്നുണ്ട്. ഇവിടുത്തെ കാലാവസ്ഥ അതിനനുയോജ്യമാണ്. സ്‌പൈസസ് കയറ്റുമതിയും ചെയ്യുന്നുണ്ട്. പ്രകൃതി കേരളത്തിന് തന്ന വരദാനമാണ് ഈ കൃഷിയും ഇവിടെ കൃഷി ചെയ്യുന്ന സുഗന്ധ വിളകളും.
മസാലകളും അവയുടെ ഗുണങ്ങളും എന്താണെന്ന് നോക്കാം.
മഞ്ഞൾ
നിത്യവും നാം കറികളിൽ ചേർക്കുന്ന മഞ്ഞൾ ധാരാളം ഔഷധ ഗുണങ്ങളുള്ളതാണ്. ഇതില ടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്. സൂര്യാഘാതം മൂലമുള്ള കറുത്തപാടുകളും, മുഖക്കുരുവും മാറ്റി ത്വക്ക് മൃദുവാക്കുന്നു. ആന്റി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും മഞ്ഞളിനുണ്ട്.
ഏലയ്ക്ക
എന്നാൽ ഏലയ്ക്കക്ക് ധാരാളം ഔഷധഗുണങ്ങളും ഉണ്ട്. ആയുർവേദം പോലുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ, ഏലയ്ക്ക ഉപയോഗിക്കുന്നു. ഇത് ദഹനത്തിനും നല്ല ശ്വസന ക്രിയകൾക്കും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും ഉപകാരപ്പെടുന്നു. പ്രകൃതി തന്ന ഒരു നിധി തന്നെയാണ് ഏലയ്ക്ക.
കുരുമുളക്
ധാരാളം ഔഷധ ഗുണങ്ങളും കുരുമുളകിനുണ്ട്. ഇതിൽ പൈപ്പറിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഇഫക്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. കുരുമുളക് ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഔഷധ ഗുണമുള്ള ഇത്തരം മസാലകൾ വാങ്ങുമ്പോൾ വിശ്വസനീയയമായ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. മഹാ ഗ്രാൻഡ് സ്‌പൈസസ് പുതുമയോടെ, പ്രകൃതിയുടെ ശുദ്ധമായ ഉത്പന്നങ്ങൾ നേരിട്ട് എത്തിച്ചു തരുന്നു. ഗുണമേന്മയുള്ള ഇവ വാങ്ങൂ, ഉപയോഗിക്കൂ.
Leave a Reply