സ്‌കൂൾ തുറന്നു , മഴയും എത്തി, പച്ചക്കറി കൃഷിതുടങ്ങാൻ ഇപ്പോൾ പറ്റിയ സമയമാണ്. വഴുതനയും പാവലും, പച്ചമുളകും എല്ലാം നമ്മുടെ അടുക്കളത്തോട്ടത്തിൽ നട്ടു പിടിപ്പിക്കാം. നല്ല പച്ചക്കറികൾ കഴിച്ചു ആരോഗ്യം സംരക്ഷിക്കാം. പുറത്തുനിന്നും കീടനാശിനികൾ ചേർത്ത പച്ചക്കറികൾ വലിയ വിലകൊടുത്തു വാങ്ങാതിരിയ്ക്കാം.
മഴക്കാല കൃഷി എങ്ങനെ ചെയ്യാം
നേരത്തെ ഉപയോഗിച്ചിരുന്ന ഗ്രോ ബാഗുകൾ മണ്ണ് മാറ്റി, പുതുതായി കുമ്മായമിട്ട് ഇളക്കി, കളകൾ മാറ്റി വൃത്തിയാക്കി വയ്ക്കാം. മണ്ണിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവയിട്ട് ഇളക്കി വയ്ക്കാം.
വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.ഏതു കാലാവസ്ഥയിലും ഇവ നന്നായി വിളവ് തരുന്നു. ഇനി വിത്തുകൾ ഏതൊക്കെയെന്നും നിശ്ചയിച്ചു അവ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ച ശേഷം പോട്രേയ്കളിൽ നടാം. വിത്തുകൾ മുളച്ച ശേഷം രണ്ടില പ്രായം ആകുമ്പോൾ ഗ്രോബാഗിൽ നടാം.
മഴക്കാലത്തു ചെടികളുടെ ചുവട്ടിൽ വെള്ളം വീണു മണ്ണ് മാറി പോകാൻ സാധ്യതയുണ്ട്, അതുകൊണ്ട് മണ്ണും വളവും ചുവട്ടിൽ ഇട്ടുകൊടുക്കണം, ഇത് ഇടയ്ക്കിടയ്ക്ക് ചെയ്യാം. തൈകളുംവരികളും തമ്മിൽ അകലം വേണം. മഴയെത്തു വീണു പോകാതെ ചെടികൾക്ക് താങ്ങു കൊടുക്കണം.
മഴയാണെന്ന് കരുതി വളപ്രയോഗം നിറുത്തരുത്. രണ്ടാഴ്ച്ച കൂടുമ്പോൾ സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം. ശ്റദ്ധിച്ചാൽ ചെടികൾ മഴക്കാലത്തും നന്നായി വളരും, വിളവും തരും. നല്ല വിത്തുകൾ നല്ല വിളവ് തരും.
Leave a Reply