തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. നല്ല തണുപ്പും അതുപോലെ തന്നെ നല്ല സൂര്യപ്രകാശവും ആവശ്യമുള്ള വിളകളാണിവ. അടുത്തക്കാലം വരെ നമുക്ക് ലഭിച്ചിരുന്ന ശീതകാല പച്ചക്കറി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നിരുന്നതാണ്. കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമായി ചൂടിനെ ചെറുക്കാന്‍ കഴിവുള്ള ശീതകാല പച്ചക്കറി ഇനങ്ങളും ഇപ്പോൾ ലഭ്യമാണ് ഇവ സമതലപ്രദേശങ്ങളിലും വളര്‍ത്താവുന്നതാണ്, കേരളത്തിന്റെ മിക്ക പ്രദേശങ്ങളും ഇത്തരം കൃഷിക്ക് അനുയോജ്യമാണ് . സെപ്റ്റംബര്‍ മുതല്‍ തുടങ്ങാം ശീതകാല പച്ചക്കറി കൃഷി. ഇത്തരം പച്ചക്കറികളുടെ വിത്തുല്പാദനം നമ്മുടെ നാട്ടില്‍ സാധ്യമല്ലാത്തതിനാല്‍ ഓരോ സീസണിലും വിത്ത് വാങ്ങേണ്ടിവരും. ഒക്ടോബറിൽ ആരംഭിച്ചാൽ ജനുവരിയോടെ വിളവെടുക്കാം. കാബേജ്. കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണു കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല കൃഷികള്‍.
ലൈവ് കേരള ഡോട്ട് കോമിനുവേണ്ടി ശ്രീമതി ആനിറ്റ് തോമസിന്റെ ചില ശീതകാല പച്ചക്കറി കൃഷി വീഡിയോസ് കണ്ടാൽ നിങ്ങൾക്ക് പ്രയോജനപ്പെടും
കാബേജ്
കാബേജ്, കോളിഫ്‌ളവര്‍ , ചൈനീസ് കാബേജ്, എന്നിവചെയ്യാൻ വിത്തുകള്‍ തടങ്ങളില്‍ പാകി ഒക്‌ടോബര്‍ മാസത്തില്‍ തൈകള്‍ പറിച്ചുനടുകയാണ് വേണ്ടത്. നിലം നന്നായി കിളച്ചിളക്കി ചാണക പൊടിയും, എല്ലുപൊടിയും അടിവളമായി ചേർത്ത് വേണം തൈകൾ നാടൻ . നാല്പത്തഞ്ചു സെന്റിമീറ്റർ അകലത്തില്‍ തൈകള്‍ നടാം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ എൻപികെ വളങ്ങൾ നൽകേണ്ടതാണ് . ഇതു കൂടാതെ ചാലുകളില്‍ ചാണകവെള്ളം ഒഴിക്കുന്നത് വളരെ നല്ലതാണ്. കാബേജ്, കോളിഫ്‌ളവര്‍ എന്നിവ കൃത്യസമയത്തു തന്നെ വിളവെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോളിഫ്‌ളവര്‍
വിത്തുകള്‍ തടത്തില്‍ പാകി ഒക്ടോബര്‍ മാസത്തോടെ തൈകള്‍ പറിച്ച് നടുകയാണ് ചെയ്യുന്നത്.ഒരു സെന്റില്‍ കൃഷി ചെയ്യാന് ഏകദേശം മൂന്ന് ഗ്രാം വിത്ത് വേണ്ടിവരും. മുന്ന് മുതല്‍ അഞ്ച് ആഴ്ച വരെ പ്രായം ആകുമ്പോള്‍ തൈകള്‍ പറിച്ച് നടാം.
മഴ കുറഞ്ഞു ഇനി ശീതകാല പച്ചക്കറിക്കൃഷി ആരംഭിക്കാം.
Leave a Reply