സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് യോജിച്ച സമയം. കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിലാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് യോജിച്ച സ്ഥലങ്ങളെങ്കിലും കേരളത്തിൽ ചെയ്യാവുന്ന ചൂടിനെ ചെറുക്കാൻ കഴിവുള്ള ശീതകാല പച്ചക്കറി ഇനങ്ങളും ഗവേഷണ ഫലമായി പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ഇവ സമതലപ്രദേശങ്ങളിലും വളർത്താവുന്നതാണ്. ഇത്തരം പച്ചക്കറികളുടെ വിത്തുല്പാദനം നമ്മുടെ നാട്ടിൽ ബുദ്ധിമുട്ടാണെങ്കിലും ഓരോ സീസണിലും വിത്ത് വാങ്ങേണ്ടിവരും.
ലൈവ്കേരളക്ക് വേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ ശീതകാല പച്ചക്കറികളുടെ കൃഷിയെക്കുറിച്ചുള്ള ഈ വീഡിയോ കണ്ടുനോക്കു, നിങ്ങൾക്കും ചെയ്തുനോക്കാൻ തോന്നും.
കാബേജ്, കോളിഫ്‌ളവർ, ബിറ്റ്റൂട്ട്, ബീൻസ് മുതലായവ നടാൻ ഇതാണ് സമയം കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട് എന്നിവയുടെ ഇനങ്ങളും ഇന്ന് ലഭ്യമാണ്. വിത്തുകൾ തടങ്ങളിൽ പാകി ഒക്‌ടോബർ മാസത്തിൽ തൈകൾ പറിച്ചുനടുകയാണ് വേണ്ടത്. നിലം അടിവളം ചേർത്ത് നന്നായി കിളച്ചിളക്കി നിശ്ചിത അകലത്തിൽ ആഴം കുറഞ്ഞ ചാലുകളെടുത്ത് ഓരോ ചാലിലും 45 സെ.മീ. അകലത്തിൽ തൈകൾ നടാം. നടീൽ കഴിഞ്ഞ് ഏകദേശം 30 ദിവസമായാൽ കളകൾ നീക്കി വീണ്ടും വളമിട്ട് മണ്ണ് കയറ്റിക്കൊടുക്കണം. ഒരു മാസം കഴിയുമ്പോൾ ഒരു തവണ കൂടി മണ്ണ് കയറ്റേണ്ടതാണ്. ഓരോ തവണ മണ്ണ് കയറ്റുമ്പോഴും കിഴങ്ങുകൾ മണ്ണിനു പുറമേ വരാതെ ശ്രദ്ധിക്കേണ്ടതാണ്. വെയിലേറ്റ് പച്ചനിറമുള്ള കിഴങ്ങുകൾ ഉണ്ടാവുന്നത് തടയാൻ വേണ്ടിയാണിത്. ഇനത്തിൽ മൂപ്പനുസരിച്ച് മൂന്നുനാലു മാസമെത്തുമ്പോൾ വിളവെടുക്കാവുന്നതാണ്.
Leave a Reply