കാബേജ്, കാരറ്റ്, കോളിഫ്ലവർ, റാഡിഷ് , തുടങ്ങിയവയെല്ലാം തണുപ്പുകാലത്തു തുടങ്ങാൻ പറ്റിയ കൃഷിയിനങ്ങളാണ്. കാലത്തിനനുസരിച്ചു കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും. ഇപ്പോൾ കാബേജും, കോളിഫ്ലവറും എല്ലാം നട്ടാൽ വിവിധ തരത്തിലുള്ള പോഷകഗുണങ്ങൾ ഉള്ള പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ നിന്ന് പറിച്ചെടുക്കാം.
അറിഞ്ഞുകൊണ്ട് വിഷം തളിച്ച പച്ചക്കറികൾക്ക് പുറകെ പോകണോ?
വീട്ടമ്മമാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്, കാരണം കുടുംബത്തിന്റെ ആരോഗ്യകാര്യത്തിൽ അവരാണല്ലോ കൂടുതൽ ശ്രദ്ധാലുക്കൾ. പ്രായമായവർ മുതൽ കുട്ടികൾ വരെ നമ്മൾ പുറത്തുനിന്നും വാങ്ങുന്ന പച്ചക്കറികൾ കഴിച്ചു രോഗബാധിതരായി മാറും. ഇതിനൊരു പരിഹാരമാണ് പച്ചക്കറി കൃഷി സ്വന്തം വീട്ടിൽ നടുക എന്നത്. വിത്തുകൾ, മഹാ ഗ്രിൻ വീട്ടിൽ എത്തിച്ചു തരും. ഓൺലൈനായി വാങ്ങാം. വാട്സാപ്പ് വഴിയും വാങ്ങാം. പരസഹായം കൂടാതെ വിത്തുകൾ എത്തിയാൽ നല്ല ഒരു അടുക്കളത്തോട്ടം ആർക്കും ഉണ്ടാക്കാം.
ആന്റി ഓക്സിഡന്റ്, ആന്റി ബാക്റ്റീരിയൽ, വിറ്റാമിനുകളാൽ സമൃദ്ധവുമായ, ഈ പച്ചക്കറികൾ പൊണ്ണത്തടി കുറയ്ക്കാനും, നല്ല ദഹനത്തിനും, ഒക്കെ ഉപകാരപ്രദമാണ്. കൂടാതെ പച്ചക്കറികൾ നിത്യേന നിശ്ചിത അളവിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യ പരിരക്ഷയ്ക്കു ആവശ്യമാണ്. പച്ചക്കറി വില കൂടുമ്പോൾ പലപ്പോഴും ഇത് സാധിക്കാതെ പോകും, വിറ്റാമിനുകളുടെ കുറവ് ശരീരത്തിൽ ഉണ്ടാവുകയും ചെയ്യും. ഇതിനൊക്കെ പരിഹാരമാണ് അവനവന്റെ മുറ്റത്തു കുറച്ചു ഗ്രോ ബാഗുകൾ വെച്ച് കൃഷി ചെയ്താൽ. രസകരമായ ഒരു ഹോബിയാക്കി മാറ്റുകയും ചെയ്യാം.
കൃഷിയിൽ ഒരുകൈ നോക്കിയാലോ!
വിത്ത് വാങ്ങാന് www.mahaagrin.com സന്ദർശിച്ചാൽ മതി . ആദ്യം കുമ്മായമിട്ടു മണ്ണ് ഒന്ന് വെയിൽ കൊള്ളിച്ചു വയ്ക്കണം. പിന്നീട് മണ്ണിൽ വേപ്പിൻ പിണ്ണാക്ക് , ചാണകപ്പൊടി, കമ്പോസ്റ്റു ഇട്ടിളക്കി വെയ്ക്കാം.വിത്തുകൾ കുറച്ചു നേരം കുതിർത്ത ശേഷം വേണം പാകാൻ. വിത്തുകൾ കുതിർത്ത ശേഷം പോട്രേയിലോ, ഏതെങ്കിലും പാത്രത്തിലോ ചകിരിച്ചോർ ചേർത്ത മണ്ണിലോ പാകാം. വിത്തുകൾ മുളപ്പിച്ചു ഗ്രോ ബാഗിൽ നടാം. സ്യുഡോമോണസ്സ് ലായനി വെള്ളം ചേർത്ത് തളിച്ച് കൊടുക്കാം, ഇടയ്ക്ക് ഇലകൾ പരിശോധിക്കാം, കടലപ്പിണ്ണാക്കും, ചാണകവും ചേർത്ത പുളിപ്പിച്ച വെള്ളം , ഒഴിച്ച് കൊടുക്കാം . ചെറിയ ഈ പരിചരണങ്ങൾ ചെയ്താൽ നല്ല പച്ചക്കറികൾ ചേർത്ത കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Buy Best Winter Vegetable Seeds Bundle
Leave a Reply