വീട്ടുമുറ്റത്തു കാബേജും കാരറ്റും , കോളിഫ്ലവറും ഒക്കെ വളർന്നു നില്കുക്കുന്നതു കാണാൻ ആരാണ് ഇഷ്ടപ്പെടാത്തത്. ഇതുവരെ ഇതൊക്കെ നമ്മുടെ നാട്ടിലുണ്ടാകുമോ എന്നായിരുന്നു ചിന്ത! എന്നാൽ ഇന്ന് സ്ഥിതി മാറി. നല്ല വലിപ്പമുള്ള കാബേജും കോളിഫ്ലവറുമെല്ലാം നമുക്കും കൃഷി ചെയ്തെടുക്കാം.
ശീതകാല പച്ചക്കറി എങ്ങനെ കൃഷി ചെയ്യാം
ആദ്യം നല്ല വിത്തുകൾ വാങ്ങി ഉപയോഗിക്കാം, വിത്തുകൾ ഓൺലൈനായി മഹാഗ്രിനിൽ ലഭിക്കും, വിശ്വാസയോഗ്യമായ പ്രവർത്തന പരിചയം മഹാഗ്രിനുണ്ട് . എല്ലാവിധ പച്ചക്കറികളും നാടൻ പച്ചക്കറി വിത്തുകളും നിങ്ങളുടെ വിരൽത്തുമ്പിൽ കിട്ടും, വാട്സാപ്പ് ആയും വാങ്ങാം.
കാബേജ്, കാരറ്റ്, കോളിഫ്ലവർ, റാഡിഷ്, ബീറ്റ്റൂട്ട് ഇവയെല്ലാം നന്നായി മുളയ്ക്കും, കൃഷിരീതിയും എളുപ്പമാണ്.
ഗ്രോ ബാഗിൽ ടെറസിൽ നട്ടാൽ നല്ല വെയിലും കിട്ടും നന്നായി വളരുകയും ചെയ്യും, മണ്ണിലാണെങ്കിൽ ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി കാബേജ് തൈകള്‍ നടാം. കുറച്ചു ദിവസം തണലത്തു വെയ്ക്കണം. എല്ലാ ദിവസവും നനയ്ക്കണം. ഇടവിട്ട് ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുക്കാം, കമ്പോസ്റ്റ് ചേർക്കാം. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ് അമിനോ ആസിഡ് തുടങ്ങിയവയെല്ലാം ആവശ്യാനുസരണം ചേർക്കാം. ഇലകൾ ഇടയ്ക്ക് പരിശോധിക്കാം. സ്യുഡോമോണസ്സ് വെള്ളം ചേർത്തത് തളിച്ചുകൊടുക്കാം. നന്നായി ചെടികൾ വളർന്നു കൊള്ളും.
ഇനി കാബേജ് തോരനുണ്ടാക്കാനും ചപ്പാത്തിക്ക് കോളിഫ്ലവർ കറി ഉണ്ടാക്കാനും എന്തെളുപ്പം. വിശ്വസിച്ചു കഴിക്കാം, നല്ല ആരോഗ്യവും കിട്ടും. ഇന്ന് തന്നെ വിത്തുകൾ മഹാഗ്രിനിൽ ഓർഡർ ചെയ്യൂ.
Buy Best Winter Vegetable Seeds
Leave a Reply